വിവാദങ്ങൾക്കിടെ മൂന്നാം പാദത്തിലും റിലയൻസിെൻറ ലാഭം ഉയർന്നു
text_fieldsന്യൂഡൽഹി: ജിയോക്ക് സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സാമ്പത്തിക വർഷത്തി െൻറ മൂന്നാം പാദത്തിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ ലാഭത്തിൽ വർധന. ലാഭത്തിൽ 8.8 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്. പെട്രോകെമിക്കൽ, റിഫൈനിങ് വ്യവസായങ്ങളും മികച്ച പ്രകടനമാണ് റിലയൻസിന് തുണയായത്. പുതിയ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക വർഷത്തിെൻറ ഒരു പാദത്തിൽ 10,000 കോടിക്ക് മുകളിൽ ലാഭം നേടുന്ന ആദ്യ സ്വകാര്യ കമ്പനിയായി റിലയൻസ് മാറി.
മൂന്നാം പാദത്തിൽ 10,251 കോടിയാണ് റിലയൻസിെൻറ ലാഭം. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 9,240 കോടിയായിരുന്നു റിലയൻസിെൻറ ലാഭം. 9,648 കോടി റിലയൻസ് ലാഭം നേടുമെന്നായിരുന്നു റോയിേട്ടഴ്സിെൻറ പ്രവചനം.
റിലയൻസിെൻറ ടെലികോം വിഭാഗമായ ജിയോയുടെ ലാഭവും വർധിച്ചിട്ടുണ്ട്. 65 ശതമാനം വർധനയോടെ മൂന്നാം പാദത്തിൽ 831 കോടിയാണ് ജിയോയുടെ ലാഭം. തുടർച്ചയായ അഞ്ചാം പാദത്തിലും ജിയോ ലാഭം നേടി. രാജ്യത്തിനും റിലയൻസിെൻറ ഒാഹരി ഉടമകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ റിലയൻസ് ശ്രമിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.