ഇന്ധനവില വർധനക്കിടെ റിഫൈനറിയിൽ വൻ വികസനവുമായി റിലയൻസ്
text_fieldsമുംബൈ: രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ് ഉണ്ടാകുന്നതിനിടെ റിലയൻസ് റിഫൈനറികളിൽ നവീകരണത്തിന് ഒരുങ്ങുന്നു. 2030ഒാടെ റിഫൈനറിയുടെ എണ്ണസംസ്കരണത്തിെൻറ ശേഷി 40 ശതമാനം വർധിപ്പിക്കാനാണ് റിലയൻസിെൻറ പദ്ധതി. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയുടെ ശേഷി 30 മില്യൺ ടണ്ണിൽ നിന്ന് 100 മില്യൺ ടണ്ണാക്കി വർധിപ്പിക്കാനാണ് റിലയൻസിെൻറ പദ്ധതി.
അതേ സമയം റിലയൻസിെൻറ പദ്ധതിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യം 2030ഒാടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ഒരുങ്ങുേമ്പാൾ റിഫൈനറിയുടെ വികസനം വഴി റിലയൻസിന് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്നതാണ് ഇവർ ചോദിക്കുന്നത്.
റിഫൈനറിയുടെ വികസനം സംബന്ധിച്ച വാർത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ റിലയൻസ് തയാറായിട്ടില്ല. വരും വർഷങ്ങളിൽ പെട്രോളിയം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് റിലയൻസിെൻറ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.