Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​...

കോവിഡ്​ തിരിച്ചടിയായി; റിലയൻസിൻെറ ലാഭത്തിൽ വൻ ഇടിവ്​

text_fields
bookmark_border
realince-industry
cancel

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിൻെറ അറ്റാദായത്തിൽ 39 ശതമാനം കുറവ്​. മാർച്ചിലവസ ാനിച്ച​ സാമ്പത്തിക വർഷത്തിൻെറ നാലാം പാദത്തിൽ 6,348 കോടിയാണ്​ റിലയൻസിൻെറ ലാഭം. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 10,362 കോടിയായിരുന്നു റിലയൻസിൻെറ ലാഭം.

റിലയൻസ്​ ഇൻഡ്​സ്​ട്രീസിൻെറ വരുമാനത്തിൽ 2.3 ശതമാനത്തിൻെറ ഇടിവ്​ രേഖപ്പെടുത്തി. 1,42,565 കോടിയിൽ നിന്ന്​ 1,39,283 കോടിയായാണ്​ വരുമാനം കുറഞ്ഞത്​. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ എണ്ണവില കുറഞ്ഞതാണ്​ റിലയൻസിന്​ തിരിച്ചടിയായത്​.

അതേസമയം, റിലയൻസിൻെറ ടെലികോം വിഭാഗമായ ജിയോ കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യു​േമ്പാൾ മൂന്നിരട്ടി ലാഭം രേഖപ്പെടുത്തി. 840 കോടിയിൽ നിന്ന്​ 2,331 കോടിയായാണ്​ ജിയോയുടെ ലാഭം വർധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRealince industry
News Summary - Reliance Industries Profit Falls 39%-Business news
Next Story