റിലയൻസ് ഒാഹരികൾ റെക്കോർഡ് ഉയരത്തിൽ
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ ഒാഹരികൾ റെക്കോർഡ് ഉയരത്തിൽ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വിപണിയിൽ റിലയൻസ് ഒാഹരികളുടെ മൂല്യം റെക്കോർഡിലെത്തിയത്. ചൈനീസ് റീടെയിൽ ഭീമൻ ആലിബാബ റിലയൻസുമായി ചേർന്ന് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നവെന്ന വാർത്തകളാണ് വിപണിയിൽ കമ്പനിക്ക് കരുത്തായത്.
ഫ്ലിപ്കാർട്ടും ആമസോണും തമ്മിലുള്ള സംരംഭത്തെ വെല്ലുവിളിക്കാനാണ് റിലയൻസ് ആലിബാബയുമായി ചേർന്ന് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങുന്നത്. റിലയൻസിെൻറ ഒാഹരികൾ 2.55 ശതമാനം ഉയർന്ന് 1,234.5 രൂപയിലാണ് എൻ.എസ്.ഇയിൽ വ്യാപാരം നടത്തിയത്.
റിലയൻസ് റീടെയിലിൽ 5.6 ബില്യൺ ഡോളർ നിക്ഷേപം നടത്താനാണ് ആലിബാബയുടെ പദ്ധതി. സാമ്പത്തിക വർഷത്തിെൻറ കഴിഞ്ഞ കുറേ പാദങ്ങളിലായി മികച്ച പ്രകടനമാണ് റിലയൻസ് നടത്തുന്നത്. ടി.സി.എസിനെ മറികടന്ന് വിപണിമൂല്യത്തിൽ റിലയൻസ് ഒന്നാമതെത്തിയിരുന്നു. 7.81 ലക്ഷമാണ് റിലയൻസിെൻറ വിപണിമൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.