Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2017 5:51 AM IST Updated On
date_range 26 March 2017 5:51 AM ISTഒാഹരി തട്ടിപ്പ്: റിലയൻസ് ഇൻഡസ്ട്രീസിന് ഒാഹരി വിപണിയിൽ വിലക്ക്
text_fieldsbookmark_border
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനും 12 കമ്പനികൾക്കും ഒാഹരി വിപണിയിൽ ഒരു വർഷത്തേക്ക് വിലക്ക്. ഒാഹരി വിപണി ഇടപാട് നിരീക്ഷിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യയാണ് (സെബി) വിലക്ക് ഏർപ്പെടുത്തിയത്. 2007ലെ റിലയൻസ് പെട്രോളിയം കമ്പനിയുടെ ഒാഹരി ഇടപാടിൽ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അന്ന് ഒാഹരി ഇടപാടിലൂടെ അവിഹിതമായി നേടിയ 447.27 കോടി രൂപ പലിശ സഹിതം തിരിച്ചടക്കാനും നിർദേശിച്ചു. 2007 നവംബർ 29 മുതൽ പണം അടക്കുന്നതുവരെ വർഷത്തിൽ 12 ശതമാനം നിരക്കിലാണ് പലിശ കണക്കാക്കിയത്. ഇതുപ്രകാരം 1000 കോടി രൂപയോളമാകും അടക്കേണ്ടിവരുക. ഒന്നരമാസത്തിനകം പണം അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story