ജിയോയുടെ ലാഭത്തിൽ 20 ശതമാനം വർധന
text_fieldsന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ റിലയൻസ് ജിയോയുടെ ലാഭത്തിൽ 20 ശതമാനം വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 612 കോടിയാണ് ജിയോയുടെ ലാഭം. ഇതോടെ തുടർച്ചയായ രണ്ട് സാമ്പത്തികപാദങ്ങളും ജിയോ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിൽ 512 കോടിയായിരുന്നു ജിയോയുടെ ലാഭം.
സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ ജിയോയുടെ ആക വരുമാനം 8,109 കോടിയാണ്. കഴിഞ്ഞ പാദത്തിൽ ഇത് 7,128 കോടിയായിരുന്നു. 13 ശതമാനം വർധനയാണ് ആകെ വരുമാനത്തിൽ ജിയോക്ക് ഉണ്ടായത്.
ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 215.3 മില്യൺ ഉപയോക്താക്കളാണ് ജിയോക്കുള്ളത്. 2018 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ജിയോക്ക് 186.6 മില്യൺ ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. ഒരു വർഷം കൊണ്ട് 92 മില്യൺ പുതിയ ഉപയോക്താക്കളെ സൃഷ്ടിക്കാൻ ജിയോക്ക് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.