18 മാസത്തിനുള്ളിൽ ലാഭത്തിൽ; വീണ്ടും ജിയോ വിജയഗാഥ
text_fieldsമുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചായിരുന്നു റിലയൻസ് ജിയോ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നൽകിയാണ് ജിയോ ആദ്യം വാർത്തകളിലിടം പിടിച്ചത്. സൗജന്യ സേവനം ജിയോക്ക് അധികകാലം തുടരാനാവില്ലെന്നായിരുന്നു മറ്റ് കമ്പനികളുടെ വിമർശനം. എന്നാൽ, കാര്യമായ നഷ്ടമില്ലാതെ ജിയോ മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോൾ സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ റിലയൻസിെൻറ ലാഭഫലം പുറത്ത് വന്നപ്പോൾ 504 കോടി ലാഭമുണ്ടാക്കിയാണ് ജിയോ വീണ്ടും വാർത്തകളിൽ നിറയുന്നത്.
2017 ഡിസംബർ 31ലെ കണക്കുകൾ പ്രകാരം 16 കോടി ഉപയോക്താകളാണ് ജിയോക്കുള്ളത്. 431 കോടി ജി.ബിയുടെ വയർലെസ്സ് ഡാറ്റയാണ് ജിയോയിലുടെ പ്രതിമാസം ഉപയോഗിക്കുന്നത്. 31,113 കോടി മിനിട്ടുകളാണ് ജിയോയിലുടെ ഉപയോഗിക്കുന്നത് . ശരാശരി 154 രൂപ ജിയോ സേവനങ്ങൾക്കായി ഉപയോക്താകൾ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ജിയോയുടെ മികച്ച ലാഭം ബിസിനസിെൻറ പ്രാഥമിക ശക്തിയാണ് തെളിയിക്കുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ജിയോ തെളിയിച്ചതായും അംബാനി വ്യക്തമാക്കി. അതേ സമയം, ജിയോ ലാഭത്തിലായെങ്കിലും മറ്റ് പല ടെലികോം കമ്പനികളും നഷ്ടം നേരിടുകയാണ്. ഭാരതി എയർടെല്ലിെൻറ ലാഭത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. എയർടെല്ലിെൻറ ലാഭം 39.3 ശതമാനം കുറഞ്ഞ് 306 കോടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.