റിലയൻസ് ഇൻഡസ്ട്രീസിനെ വിഭജിക്കുന്നു
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനെ നാല് കമ്പനികളാക്കി വിഭജിക്കുന്നു. എണ്ണ ശുദ്ധീകരണം-വിപണനം, പര്യവേഷണം -ഉൽപാദനം, പെട്രോകെമിക്കൽസ്-ടെക്സ്റ്റൈൽസ്, ഹൈഡ്രോകാർബൺ-റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ നാല് മേഖലകളിലെ കമ്പനികളാക്കി വിഭജിക്കാനാണ് റിലയൻസിെൻറ പദ്ധതി. ലൈവ് മിൻറാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ഏകദേശം 1000 കോടിയുടെ ഒാഹരി വിഹിതമാകും കമ്പനികൾക്ക് ഉണ്ടാവുക. കമ്പനികൾ രൂപകരീക്കുന്നതിനായി കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെ റിലയൻസ് വൈകാതെ തന്നെ സമീപിക്കുമെന്നാണ് സൂചന. പുതിയ കമ്പനികൾ രൂപീകരിക്കുന്നതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് റിലയൻസിെൻറ വിശ്വാസം.
നിലവിൽ ഒറ്റ കമ്പനിയാണെങ്കിലും ആറ് വിഭാഗങ്ങളിലായാണ് റിലയൻസ് ഇൻഡസ്ട്രീസ് പ്രവർത്തിക്കുന്നത്. എണ്ണശുദ്ധീകരണം വിപണനം, പെട്രോ കെമിക്കല്‍സ്, ഓയില്‍ ആൻറ് ഗ്യാസ് പര്യവേഷണം, റീട്ടെയില്‍, ടെലികോം-ഡിജിറ്റല്‍ സര്‍വീസസ്, മീഡിയ ആൻറ് എൻറര്‍ടെയിൻമെൻറ് എന്നിങ്ങനെ ആറ് വിഭാഗങ്ങളാണ് നിലവിൽ റിലയൻസിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.