Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണിയിൽ...

ഒാഹരി വിപണിയിൽ റിലയൻസിന്​ വൻ മുന്നേറ്റം

text_fields
bookmark_border
relaince-industry
cancel

മുംബൈ: റിലയൻസ്​ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം കഴിഞ്ഞതിന്​ പിന്നാലെ കമ്പനി ഓഹരികളിൽ വൻ വർധന. 12 ശതമാനം ഉയർച്ചയ ാണ്​ റിലയൻസ്​ ഓഹരികൾക്ക്​ രേഖപ്പെടുത്തിയത്​. ഒരു ദിവസം റിലയൻസ്​ ഓഹരികൾ ഇത്രയും നേട്ടം രേഖപ്പെടുത്തുന്നത്​ പതിറ്റാണ്ടിന്​ ശേഷമാണ്​.

ഇതിന്​ മുമ്പ്​ 2009 ജനുവരി 14ലിനാണ്​ റിലയൻസ്​ ഒാഹരികൾ 12 ശതമാനം നേട്ടം രേഖപ്പെടുത്തിയത്​. 18 മാസത്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക്​ റിലയൻസിനെ എത്തിക്കുമെന്ന്​ മുകേഷ്​ അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതാണ്​ ഓഹരി വിപണിയിൽ റിലയൻസിന്​ തുണയായത്​. ഫൈബർ ഇൻറർനെറ്റ്​ സേവനവും കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

മൾട്ടിപ്ലെക്​സ്​ ശൃംഖലയായ പി.വി.ആർ, ഇനോക്​സ്​ തുടങ്ങിയ കമ്പനികളു​ടെ ഓഹരി വില എട്ട്​ ശതമാനവും 10 ശതമാനവും കുറഞ്ഞു. സിനിമകൾ റിലീസ്​ ചെയ്യുന്ന ദിവസം തന്നെ റിലയൻസ്​ ഫൈബർ ഇൻറർനെറ്റ്​ ഉപഭോക്​താകൾക്ക്​ ലഭ്യമാക്കുമെന്ന്​ മുകേഷ്​ അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതാണ്​ വൻകിട മൾട്ടിപ്ലെക്​സ്​ ശൃഖലയുടെ ഓഹരികളിൽ പ്രതിഫലിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsreliancemalayalam newsShare price
News Summary - Reliance Shares See Biggest Intraday Rise of 12%-Business news
Next Story