സർക്കാറിനെതിര്; നോട്ടു നിരോധനം സംബന്ധിച്ച പാർലമെൻററി സമിതി കരട് റിപ്പോർട്ട് വെളിച്ചം കാണില്ല
text_fieldsന്യൂഡൽഹി: മോദി സർക്കാറിന് എതിരായ പരാമർശങ്ങൾ അടങ്ങിയ, നോട്ടു നിരോധനം സംബന്ധിച്ച പാർലമെൻററി സമിതിയുടെ കരടു റിപ്പോർട്ടിനെതിരെ അംഗങ്ങളായ ബി.ജെ.പി എംപിമാർ രംഗത്ത്. ഇതോടെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾെപ്പടെ പ്രമുഖർ അടങ്ങിയ, കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതിയുടെ കരട് റിപ്പോർട്ട് അംഗീകരിക്കാനിടയില്ലെന്ന് റിപ്പോർട്ട്.
നോട്ടു നിരോധനംമൂലം മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) കുറവുണ്ടായെന്നും തൊഴിലില്ലായ്മ കൂടിയെന്നും ചൂണ്ടിക്കാട്ടിയുള്ള കരടിനെതിരെയാണ് സമിതിയിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചത്. 31 അംഗ സമിതിയിലെ 11 ബി.ജെ.പി എ.പിമാരും സമിതി തലവൻ വീരപ്പ മൊയ്ലിയുടെ റിപ്പോർട്ടിനെതിരെ രംഗത്തുവന്നു. സമിതിയംഗവും ബി.െജ.പി എംപിയുമായ നിഷികാന്ത് ദുബെയുടെ വിയോജിപ്പ് കുറിപ്പിെന 11 പാർട്ടി എം.പിമാരും അനുകൂലിച്ചു. ‘എല്ലാ പരിഷ്കാരങ്ങളുടെയും മാതാവാണ് നോട്ടു നിരോധന’മെന്ന് പറയുന്ന വിയോജന കുറിപ്പിൽ നരേന്ദ്രമോദിയുടെ നടപടിയെ രാജ്യതാൽപര്യം മുൻനിർത്തി ജനങ്ങൾ പിന്തുണെച്ചന്നും അവകാശപ്പെടുന്നു.
കള്ളപ്പണ വ്യാപനം തടെഞ്ഞന്നും പണപ്പെരുപ്പം കുറെഞ്ഞന്നും കുറിപ്പ് പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും സമിതിയിലുണ്ടെങ്കിലും ബി.ജെ.പിക്ക് സമിതിയിൽ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ കരട് റിപ്പോർട്ടിന് അംഗീകാരം ലഭിക്കില്ല. നോട്ടു നിരോധനത്തിെൻറ സാമ്പത്തിക പ്രത്യാഘാതം വിശദമായി പരിശോധിക്കപ്പെടേണ്ടതാണെന്നും കരടിൽ ആവശ്യപ്പെടുന്നു. നോട്ടു നിരോധന തീരുമാനവും അതിനെ തുടർന്നുള്ള നടപടിക്രമങ്ങളും രണ്ടു വർഷമായി നിരീക്ഷിച്ചും റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രാലയ ഉദ്യോഗസഥരും അടക്കമുള്ളവരുടെ മൊഴി എടുത്തുമാണ് റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, നിരോധിക്കപ്പെട്ട 1000, 500 രൂപയുടെ കറൻസികളിൽ 99 ശതമാനവും തിരിച്ചുവന്നതായി റിസർവ് ബാങ്കിെൻറ 2016-17 വർഷത്തെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.