എച്ച്–1ബി വിസയിൽ നിയന്ത്രണമേർപ്പെടുത്തില്ലെന്ന് യു.എസ് സെനറ്റർ
text_fieldsവാഷിങ്ടൺ: എച്ച്–1ബി വിസയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന സൂചന നൽകി അമേരിക്കയിലെ റിപബ്ളിക്കൻ സെനറ്റർ. സെനറ്റർ ഒറിൻ ഹാച്ച് അമേരിക്കയിലെ മോണിങ് കൺസൾട്ട് എന്ന ടെക്നോളജി മീഡിയ കമ്പനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്.
അമേരിക്കയിൽ തോഴിലുകൾ സൃഷ്ടിക്കുന്നതിനും സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുന്ന കാര്യങ്ങളെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിൽ രാഷ്ട്രീയമില്ലെന്നും ഒറിൻ വ്യക്തമാക്കി. ടെക്നോളിജി മുൻ നിർത്തികൊണ്ടുള്ള വികസന നയമാണ് അമേരിക്ക മുന്നോട്ട് െവക്കുക. ഇതിൽ കൂടുതൽ എച്ച്–1ബി വിസ അനുവദിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങിലെ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി അനുവദിക്കുന്ന വിസയാണ് എച്ച്–1ബി വിസ. ഇതിൽ കടുത്ത നിയന്ത്രണങ്ങൾ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എച്ച്–1ബി വിസയുമായി ജോലി ചെയ്യാനെത്തുന്നവരുടെ മിനിമം ശമ്പളത്തിൽ അമേരിക്കൻ ഭരണകൂടം വർധന വരുത്തിയിരുന്നു. ഇതിന് പുറമേ അനുവദിക്കുന്ന വിസയുടെ എണ്ണത്തിലും കുറവ് വരുത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.