പണത്തിനായി കേന്ദ്രം വീണ്ടും റിസർവ് ബാങ്കിനു മുന്നിൽ; 30,000 കോടി രൂപ ആവശ്യപ്പെടും
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേന്ദ്ര സർക്കാർ പണത്തിനായി വീ ണ്ടും റിസർവ് ബാങ്കിന് മുന്നിൽ. ഈ സാമ്പത്തിക വർഷത്തിെൻറ അവസാനം റിസർവ് ബാങ്കിനോ ട് 30,000 കോടിരൂപ ലാഭവിഹിതം ആവശ്യപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ആറുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കും 45 വർഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കുമായി പ്രതിസന്ധിയിൽപെട്ട സർക്കാർ ഈ വർഷം ഇത് രണ്ടാം തവണയാണ് റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിലേക്ക് കണ്ണയക്കുന്നത്.
സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 1.76 ലക്ഷം കോടി രൂപ നൽകാൻ, ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ റിസർവ് ബാങ്ക് ബോർഡ് തീരുമാനെമടുത്തത് കഴിഞ്ഞമാസമായിരുന്നു. ഇതിനു പിന്നാലെയാണ് ലാഭവിഹിതം എന്നപേരിൽ സർക്കാർ വീണ്ടും പണത്തിനായി സമീപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28,000 കോടിരൂപ സർക്കാറിന് ലാഭവിഹിതം നൽകുകയുണ്ടായി. ‘‘ ആവശ്യമെങ്കിൽ 25,000 മുതൽ 30,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി റിസർവ് ബാങ്കിനോട് അഭ്യർഥിക്കും’’-ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ സൂചന നൽകി.
റിസർവ് ബാങ്ക് ഡിവിഡൻറിനു പുറമെ, ആസ്തി വിൽപനയിൽനിന്നും ദേശീയ ചെറുകിട നിക്ഷേപ പദ്ധതിയിൽനിന്നും പണം ശേഖരിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ സൂചന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.