200 രൂപ നോട്ടുകൾ പുറത്തിറക്കും
text_fieldsന്യൂഡൽഹി: 200 രൂപ നോട്ട് അച്ചടിക്കാൻ റിസർവ് ബാങ്ക്. ഇതിനകം ആർ.ബി.െഎ നിർദേശം നൽകിയെന്നാണ് സൂചന. എന്നാൽ, ഒൗദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ദൈനംദിന ഇടപാടുകൾക്ക് 200 രൂപ നോട്ട് വരുന്നത് സഹായകമാവുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ. നോട്ട് നിേരാധനത്തിന് മുമ്പ് 500െൻറ 1,650 കോടി നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നുെവന്നാണ് എസ്.ബി.െഎയുടെ ഏകദേശ കണക്ക്.
ഇൗ നോട്ടുകൾ പിൻവലിച്ചു. ഒപ്പം ആയിരം രൂപ നോട്ടും പിൻവലിച്ചു. 17.9 ലക്ഷം കോടിയുടെ ആയിരം നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് കണക്ക്. പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 86 ശതമാനം വരുമായിരുന്നു ഇത്. ഇതോടെ ഉണ്ടായ വിടവ് പുതിയ 2,000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും അച്ചടിച്ച് പുറത്തിറക്കിയതോടെ ഒരു പരിധിവരെ മാത്രമേ പരിഹരിക്കാൻ കഴിഞ്ഞുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.