പണപ്പെരുപ്പം കൂടി; വ്യവസായികവളർച്ച കുറഞ്ഞു
text_fieldsന്യൂഡൽഹി: ഉപഭോക്തൃവസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കി രാജ്യത്തെ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. നവംബറിൽ 4.88 ശതമാനമായാണ് ചില്ലറ വിലക്കയറ്റത്തോത് ഉയർന്നത്. അതോടൊപ്പം വ്യവസായികവളർച്ച കഴിഞ്ഞ ഒക്ടോബറിലെ 4.2 ശതമാനത്തിൽ നിന്ന് 2.2 ആയി കുറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിെൻറയും വിലയിലുണ്ടായ വർധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സർക്കാർകണക്കുകൾ വ്യക്തമാക്കുന്നു. സാധനവില ഉയരുകയും പണത്തിെൻറ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യമാണ് പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്.
നടപ്പു സാമ്പത്തികവർഷത്തിെൻറ രണ്ടാം പകുതിയിൽ പണപ്പെരുപ്പം 4.4^4.7 ശതമാനം ആകുമെന്നാണ് കഴിഞ്ഞയാഴ്ചയിലെ ധനനയഅവലോകനത്തിൽ റിസർവ് ബാങ്ക് വിലയിരുത്തിയത്. ഇത് മുന്നിൽകണ്ട് അടിസ്ഥാന പലിശനിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്തിയിരുന്നില്ല. ഒക്ടോബറിൽ ഖനനമേഖലയിലെ ഉൽപാദനം മന്ദീഭവിച്ചുവെങ്കിലും വൈദ്യുതി, നിർമാണ മേഖലകളിൽ യഥാക്രമം 2.47, 3.2 ശതമാനം വീതം വളർച്ച രേഖപ്പെടുത്തിയതായും കേന്ദ്രം വ്യക്തമാക്കുന്നു.
നിക്ഷേപ അനുകൂല സൂചകമായ മൂലധന ഉൽപന്ന നിർമാണം കഴിഞ്ഞ മൂന്നുമാസവും തുടർച്ചയായി വളർന്ന് ഒക്ടോബറിൽ 6.8 ശതമാനത്തിലെത്തിയെങ്കിൽ ഉപഭോക്തൃവസ്തുക്കളുടെ നിർമാണവളർച്ച കഴിഞ്ഞ രണ്ടുമാസവും മന്ദീഭവിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.