29 ഉൽപന്നങ്ങൾക്ക് അധിക തീരുവ; ഇന്ത്യ-യു.എസ് വ്യാപാര ബന്ധം കൂടുതൽ വഷളാകുന്നു
text_fieldsന്യൂഡൽഹി: 29 അമേരിക്കൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഇരു രാജ്യങ് ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യൻ അലുമിനിയത്തിനും സ്റ്റീലിനും നികുതി വർധിപ്പിക്കാനു ള്ള അമേരിക്കൻ തീരുമാനത്തിന് മറുപടിയായാണ് പുതിയ നീക്കം. ഇന്ത്യക്കുണ്ടായിരുന്ന വ്യവസായ സൗഹൃദ രാജ്യ പദവി അമേ രിക്ക എടുത്തു കളഞ്ഞതും പ്രശ്നങ്ങൾ വഷളാക്കി.
ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കമ്മി 21.3 ബില്യൺ ഡോളറായി 2 018ൽ വർധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പുരോഗതിയുണ്ടായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലും കുറയനാണ് സാധ്യത.
പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രശ്നം നില നിൽക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് ഗുണകരമാകുന്ന രീതിയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ വില ഇന്ത്യ നിയന്ത്രിച്ചിരുന്നു. ഇന്ത്യയിലേക്ക് മെഡിക്കൽ ഉൽപന്നങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് അമേരിക്കയിൽ നിന്നാണ്. ഇ-കോമേഴ്സ് വിപണിയിലാണ് രണ്ടാമത്തെ പ്രശ്നം നില നിൽക്കുന്നത്. ആമസോൺ, വാൾമാർട്ട് പോലുള്ള അമേരിക്കൻ കമ്പനികൾ ഇന്ത്യൻ ഇ-കോമേഴ്സ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇ-കോമേഴ്സ് മേഖലയിൽ കർശന നിയന്ത്രണം കേന്ദ്രസർക്കാർ കൊണ്ടു വന്നത് ആമസോൺ, വാൾമാർട്ട് പോലുള്ള കമ്പനികൾക്ക് അതൃപ്തിയുണ്ടാക്കിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡാറ്റയുടെ പ്രാദേശികവൽക്കരണമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നില നിൽക്കുന്ന മൂന്നാമത്തെ പ്രധാന പ്രശ്നം. അമേരിക്കൻ പേയ്മെൻറ് കമ്പനികൾ അവരുടെ ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്തേക്ക് കൊണ്ട് പോകരുതെന്നും ഇവിടത്തെ സെർവറുകളിൽ തന്നെ സൂക്ഷിക്കണമെന്നും ആർ.ബി.ഐ കർശന നിർദേശം നൽകിയിരുന്നു. ഗൂഗിൾ ഉൾപ്പടെയുള്ള പല കമ്പനികൾക്കും ഈ നിർദേശത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഈ പ്രശ്നങ്ങളുടെ ഫലമായാണ് ഇന്ത്യയുടെ വ്യവസായ സൗഹൃദ രാജ്യ പദവിയും ട്രംപ് എടുത്ത് കളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.