മടങ്ങുന്നു പ്രവാസികൾ, ആശങ്കജനകമെന്ന് സാമ്പത്തികാവലോകനം
text_fieldsതിരുവനന്തപുരം: ആശങ്കയുണ്ടാക്കുംവിധം, മടങ്ങിെയത്തുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതായി സാമ്പത്തികാവലോകനം. സ്വദേശിവത്കരണവും സാമ്പത്തിക മാന്ദ്യവുമാണ് ഇതിന് പ്രധാന കാരണം. 1998ല്‍ 7.3 ലക്ഷം പ്രവാസികള്‍ മടങ്ങിവന്നിരുന്ന സ്ഥാനത്ത് 2018ല്‍ 12.9 ലക്ഷമായി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുന്നത്. തിരുവനന്തപുരവും കോട്ടയവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2018ല്‍ 12,94,796 പേർ തിരിച്ചെത്തി. കേരള പ്രവാസികളില്‍ 39.1 ശതമാനവും യു.എ.ഇയിലാണ്. സൗദിയിൽ 23ശതമാനവും.
കുടിയേറ്റക്കാരില്‍ 89.2 ശതമാനവും പശ്ചിമേഷ്യയിലാണ്. കാനഡ, യു.കെ, മറ്റ് കിഴക്കന്‍ രാജ്യങ്ങളിേലക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. പ്രവാസികളുടെ ജോലി മുന്‍ഗണനയിലും മാറ്റം വന്നു. ഇപ്പോൾ ഡോക്ടര്‍മാര്‍, എൻജിനീയര്‍മാര്‍, നഴ്സുമാര്‍, വിവരസാങ്കേതികവിദഗ്ധര്, അധ്യാപകര്‍ എന്നിവരുടെ എണ്ണം കൂടി. വിദേശമലയാളികളില്‍ 67.78 ശതമാനം ബിസിനസ്, അധ്യാപനം, ബാങ്ക് മേഖലയിലാണ്. 3.78 ശതമാനം എൻജിനീയര്‍മാരും 0.53 ശതമാനം ഡോക്ടര്‍മാരും 6.37 ശതമാനം നഴ്സുമാരും 2.23 ശതമാനം വിവരസാങ്കേതികവിദഗ്ധരും 11.85 ശതമാനം ഡ്രൈവർമാരുമാണ്. 10.99 ശതമാനം സെയില്സ്മാൻമാരാണ്.
ഡോക്ടര്‍മാരില്‍ 14.39 ശതമാനവും തിരുവനന്തപുരത്തുള്ളവരാണ്. രണ്ടാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 14.38 ശതമാനം. നഴ്സുമാരില്‍ 23.73 ശതമാനം പേരുള്ള കോട്ടയത്തിനാണ് ഒന്നാം സ്ഥാനം. എൻജിനീയര്മാരില് 13.47 ശതമാനവുമായി എറണാകുളമാണ് ഒന്നാംസ്ഥാനത്ത്. അധ്യാപകരുടെ കാര്യത്തില്‍ 16.69 ശതമാനം പത്തനംതിട്ടക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.