നവീകരിച്ച ബിസിനസ് ക്ലാസ്, മികച്ച ഭക്ഷ്യ വിഭവങ്ങൾ; മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകൾ മോടി കൂട്ടിയും രുചികരമായ ആഹാര പദാർഥങ്ങൾ ഒരുക്കിയും രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങുകയാണ് എയർ ഇന്ത്യ. ഒാഹരികൾ വാങ്ങാൻ ആളില്ലാതായതോടെ 76ശതമാനം ഷെയറുകൾ വിറ്റഴിച്ച് എയർ ഇന്ത്യയുശട കടബാധ്യത തീർക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഒാഹരികൾ വാങ്ങാൻ ആരും തയ്യാറാവാത്തിനെ തുടർന്ന് ഇത് ഉപേക്ഷിക്കേണ്ടി വന്നു. ഇൗ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും അതു വഴി വരുമാനം ഉയർത്താനുമാണ് എയർ ഇന്ത്യയുടെ പുതിയ നീക്കം.
കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ അനുഭവം നൽകിക്കൊണ്ട് യാത്രക്കാരെ ആകർഷിക്കുകയാണ് വിവിധ വിമാന കമ്പനികൾ. വ്യോമ ഗതാഗത മേഖലയിൽ ഉയർന്നു വരുന്ന ഇൗ കിട മൽസരത്തിൽ പിടിച്ചു നിൽക്കാനുള്ള വഴി തേടുന്നതിെൻറ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതോടൊപ്പം ജോലിക്കാരുടെ യൂണിഫോമിലും മാറ്റം െകാണ്ടു വരികയാണ് എയർ ഇന്ത്യ. ഇൗ മാറ്റങ്ങൾ രണ്ടു മാസത്തിനകം നടപ്പിലാകുമെന്നാണ് കരുതുന്നത്.
ഇതുവഴി പ്രതിവർഷം 1000കോടി രൂപയുടെ അധിക വരുമാനം നേടിയെടുക്കുകയാണ് ലക്ഷ്യം. നിലവിൽ വടക്കൻ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ 60ശതമാനം ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരാണ് എയർ ഇന്ത്യക്കുള്ളത്. പുതിയ മാറ്റം കൊണ്ടുവരുന്നതിലൂടെ വരുമാനം 80 ശതമാനമായി ഉയർത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. 700കോടി ഡോളറാണ് എയർ ഇന്ത്യയുടെ കട ബാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.