Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതലതിരിഞ്ഞ പരിഷ്​കാരം:...

തലതിരിഞ്ഞ പരിഷ്​കാരം: സമ്പദ്​വ്യവസ്ഥയെ കരകയറ്റാൻ മുടക്കുന്നത് 50,000​ കോടി

text_fields
bookmark_border
തലതിരിഞ്ഞ പരിഷ്​കാരം: സമ്പദ്​വ്യവസ്ഥയെ കരകയറ്റാൻ മുടക്കുന്നത് 50,000​ കോടി
cancel

മുംബൈ: ജി.എസ്​.ടിയും നോട്ട്​ പിൻവലിക്കലും പോലുള്ള പരിഷ്​കാരങ്ങൾ മൂലം മാന്ദ്യത്തിലായ ​സമ്പദ്​വ്യവസ്ഥയെ കരകയറ്റാൻ കേന്ദ്രസർക്കാർ മുടക്കുന്നത്​ അമ്പതിനായിരം കോടി​യെന്ന്​ റിപ്പോർട്ട്​. 2018 മാർച്ചിന്​ മുമ്പ്​ സമ്പദ്​വ്യവസ്ഥയെ വളർച്ചയുണ്ടാക്കാൻ സർക്കാർ ഇത്രത്തോളം പണം മുടക്കുമെന്നാണ്​ റി​പ്പോർട്ടുകൾ​. സർക്കാറി​​​​െൻറ രണ്ട്​ വക്​താക്കളെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വിയാണ്​ വാർത്ത പുറത്തുവ.

അതേ സമയം, ഏത്​ രീതിയിലൂടെയാണ്​ സമ്പദ്​വ്യവസ്ഥയുടെ നഷ്​ടപ്രതാപം വീണ്ടെടുക്കുകയെന്ന്​ ഇരുവരും വ്യക്​തമാക്കിയിട്ടില്ല. ഇത്​  സംബന്ധിച്ച  കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു​വിടാൻ സാധിക്കില്ലെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു.

നേരത്തെ ആവശ്യമെങ്കിൽ സമ്പദ്​വ്യവസ്ഥയെ ശക്​തിപ്പെടുത്താൻ ഇടപെടുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി വ്യക്​തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര​മോദിയുമായി കൂടിയാലോചിച്ച്​ ഇത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കുമെന്നും ജെയ്​റ്റ്​ലി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiarun jaitilymalayalam newsUnion governmentRevive Economy7.7 Billion
News Summary - To Revive Economy, Centre Considers Extra $7.7 Billion Spending: Report-Business news
Next Story