റിച്ചാർഡ് എസ്. തലറിന് സാമ്പത്തിക നൊബേൽ
text_fieldsസ്റ്റോക്ഹോം: ഷികാഗോ സർവകലാശാലയിലെ റിച്ചാർഡ് എച്ച്. തെയ്ലർക്ക് (72) ഇൗ വർഷത്തെ സാമ്പത്തിക നൊബേൽ. ബിഹേവിയറൽ ഇക്കണോമിക്സിന് നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. വ്യക്തികളുെടയും സ്ഥാപനങ്ങളുടെയും സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളെക്കുറിച്ച പഠനമാണ് ബിഹേവിയറൽ സാമ്പത്തിക ശാസ്ത്രം. ധനവിനിയോഗത്തിനു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനം സാമ്പത്തിക ഗവേഷണത്തിലും നയരൂപവത്കരണത്തിലും സ്വാധീനം ചെലുത്തിയതായി നൊബേൽ സമിതി വിലയിരുത്തി. ഏഴു കോടിയോളം രൂപയാണ് സമ്മാനത്തുക.
തെയ്ലർ അമേരിക്കൻ അക്കാദമി ഒാഫ് ആർട്സ് ആൻഡ്് സയൻസ് അംഗവും അമേരിക്കൻ ഫിനാൻസ് അസോസിയേഷൻ, ഇക്കണോമെട്രിക്സ് െസാസൈറ്റി എന്നിവയുടെ ഫെലോയുമാണ്. 2015ൽ അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ പ്രസിഡൻറായിരുന്നു.
റോച്ചസ്റ്റർ സർവകലാശാല അധ്യാപകനായിരുന്ന തെയ്ലർ ന്യൂജഴ്സി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.