Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിലയൻസി​െൻറ ലാഭത്തിൽ...

റിലയൻസി​െൻറ ലാഭത്തിൽ 17.26 ശതമാനം വർധന

text_fields
bookmark_border
ambani-
cancel

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ ലാഭത്തിൽ 17.26 ശതമാനം വർധന. മാർച്ച്​ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിൽ 9,435 കോടിയാണ്​ റിലയൻസി​​െൻറ ലാഭം. കഴിഞ്ഞ വർഷം ഇത്​ 8,046 കോടിയായിരുന്നു. റിലയൻസ്​ ജിയോയുടെ ലാഭം 510 കോടിയാണ്​.

9,350 കോടി വരെ റിലയൻസിന്​ ലാഭമുണ്ടാവുമെന്നായിരുന്നു വിദഗ്​ധർ അഭിപ്രായപ്പെട്ടത്​. എന്നാൽ പ്രതീക്ഷിച്ചതിൽ കൂടുതൽ റിലയൻസ്​ ലാഭമുണ്ടാക്കുകയായിരുന്നു. വിൽപനയിൽ 29.34 ശതമാനം വർധനയുണ്ടായതാണ്​ റിലയൻസിന്​ അനുകൂലമായത്​. 1.2 ലക്ഷം കോടി രൂപയുടെ വിൽപനയാണ്​ റിലയൻസിന്​ ഉണ്ടായത്​. പെട്രോകെമിക്കൽസ്​ ബിസിനസി​ൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതും കമ്പനിക്ക്​ ഗുണമായി. 

മൂന്നാം പാദവുമായി താരത്മ്യം ചെയ്യു​േമ്പാൾ ജിയയോയുടെ ലാഭം ആറ്​ കോടി വർധിച്ചിട്ടുണ്ട്​. മൂന്നാം പാദത്തിൽ ജിയോയുടെ ലാഭം 504 കോടിയായിരുന്നു. ജിയോയുടെ വരുമാനം 6,879 കോടിയിൽ നിന്ന്​ 7,128 കോടിയായി വർധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniQ4malayalam newsRelaince industries
News Summary - RIL Q4 net profit at Rs 9,459 crore; GRM at $11/bbl; Jio profit at Rs 510 crore-Business news
Next Story