പ്രവചനങ്ങൾ ഭേദിച്ച് റിലയൻസിെൻറ ലാഭ കണക്ക്
text_fieldsമുംബൈ: സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് 9,519 കോടി ലാഭം. ഒന്നാം പാദത്തിൽ 9,459 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 0.6 ശതമാനത്തിെൻറ വർധനയാണ് കഴിഞ്ഞ പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ ഉണ്ടായിരിക്കുന്നത്. അതേ സമയം, 2017-18 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ ലാഭം 17.4 ശതമാനം വർധിച്ചിട്ടുണ്ട്.
റിലയൻസിെൻറ ടെലിേകാം ഡിവിഷനായ ജിയോ 681 കോടി രൂപ ലാഭമുണ്ടാക്കി. 11.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. റിലയൻസിെൻറ ആകെ വരുമാനത്തിൽ 54.5 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 1,56,291 കോടിയാണ് റിലയൻസിെൻറ ആകെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1,01,169 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. ഇൗ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ ആകെ വരുമാനം 10.3 ശതമാനം വർധിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഡെൻ നെറ്റ്വർക്ക്സ്, ഹാത്വേയ് കേബിൾ ലിമിറ്റഡ് തുടങ്ങിയ കമ്പനികളിൽ നിക്ഷേപം നടത്തുമെന്നും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൻ നെറ്റ്വർക്കിൽ 2,045 കോടിയും ഹാത്വേയ് കേബിളിൽ 2,940 കോടിയും നിക്ഷേപം നടത്തുമെന്നാണ് റിലയൻസ് വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.