രാംദേവും ഗുർമീതും ഇന്ത്യയുടെ ആൾദൈവ വ്യവസായികൾ
text_fieldsന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവാണ് ഇന്ത്യൻ വ്യവസായ രംഗത്തെത്തിയ ആൾദൈവങ്ങളിൽ പ്രധാനി. എകദേശം 10,000 കോടിയുടെ വിറ്റുവരവാണ് രാംദേവിെൻറ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന് നിലവിലുള്ളത്. എതാണ്ട് രാംദേവിന് സമാനമാണ് ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഗുർമീത് റാം റഹിമിെൻറയും സ്ഥിതി. ഹരിയാനയിലും പഞ്ചാബിലുമായി പടർന്ന് കിടക്കുന്ന വൻ വ്യവസായ സാമ്രാജ്യത്തിന് ഉടമയാണ് ഗുർമീത്.
എം.എസ്.ജി എന്ന ബ്രാൻഡിനു കീഴിലാണ് ഗുർമീത് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഇവയുടെ വിൽപ്പനക്കായി ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ 200 സ്റ്റോറുകളും ഗുർമീതിന് സ്വന്തമായുണ്ട്. ഇതിനൊപ്പം ഒാർഗനിക് ഭക്ഷ്യപദാർഥങ്ങൾ വിൽക്കുന്ന സ്റ്റോറുകളും ആൾദൈവത്തിനുണ്ട്. ഗോതമ്പ്, നെയ്യ്, ജാം, തേൻ, കുപ്പിവെള്ളം, നൂഡിൽ എന്നിവയെല്ലാം ഒാർഗാനിക് ഭക്ഷ്യവിഭവങ്ങളാണെന്ന് അവകാശപ്പെട്ട് ഇത്തരം സ്റ്റോറുകളിലൂടെ വിൽക്കുന്നു.
കേവലം ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്റ്റോറുകളിൽ മാത്രം ഒതുങ്ങുന്നതല്ല ഗുർമീതിെൻറ വ്യവസായ സാമ്രാജ്യം. റസ്റ്റോറൻറുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയെല്ലാം ഗുർമീതിെൻറ ഉടമസ്ഥതയിലുണ്ട്. ഇലക്ട്രോണിക്സ്, ഫർണിച്ചർ വ്യവസായങ്ങളിലേക്ക് ചുവടുറപ്പിക്കാൻ നോക്കുേമ്പാഴാണ് ഗൂർമീതിനെ ബലാൽസംഗ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.