നോട്ട് പിൻവലിക്കൽ: നികുതിയായി 6000 കോടി ലഭിച്ചെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിന് ശേഷം പഴയ നോട്ടുകൾ ബാങ്കുകളിലേക്ക് വൻതോതിൽ എത്തിയപ്പോൾ പിഴയായി 6000 കോടി രൂപ ലഭിച്ചതായി സർക്കാർ. കള്ളപണം കണ്ടെത്തുന്നതിനായി രൂപീകരിച്ച സമിതിയുടെ വൈസ് ചെയർമാൻ അർജിത് പസായതാണ് ഇക്കാര്യം അറിയിച്ചത്.
കറൻസി റദ്ദാക്കിയതിന് പിന്നാലെ വലിയ തുകകൾ നിക്ഷേപിച്ചവരിൽ നിന്നു മാത്രം ഇടക്കിയ നികുതിയാണ് 6000 കോടിയെന്നാണ് പസായത് അറിയിച്ചിരിക്കുന്നത്. 50 ലക്ഷം രൂപക്ക് മുകളിൽ നിക്ഷേപിച്ചവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും 1,092 പേർ ഇതുവരെ മറുപടി നൽകാത്തവരായിട്ടുണ്ട്.
വലിയ തുകകൾ നിക്ഷേപിച്ച ഏല്ലാ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇത്തരത്തിൽ പരിശോധിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും അർജിതിെൻറ റിപ്പോർട്ടിലുണ്ട്. നേരത്തെ 60 ശതമാനം പിഴയായി നല്കണമെന്നുള്ള തീരുമാനം ഇനി 75 ശതമാനമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.