ഗോമൂത്രവും, മോദിയുടെ കോട്ടും ഒാൺലൈനിൽ വിൽക്കാനൊരുങ്ങി ആർ.എസ്.എസ്
text_fieldsആഗ്ര: ആർ.എസ്.എസിെൻറ മെഡിക്കൽ ലബോറിട്ടറികളിൽ തയാറാക്കുന്ന ഗോമൂത്രം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ വിൽക്കാനായി ഒാൺലൈൻ സൈറ്റ് ആരംഭിക്കുന്നു. മെഡിക്കൽ ഉൽപ്പന്നങ്ങൾക്കൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോട്ടുകളും വിൽപ്പനക്കുണ്ടാവും.
മഥുരയിലെ ആർ.എസ്.എസിെൻറ പരീക്ഷണശാലയായ ധീൻ ദയാൽ ദാമിലാവും ഉൽപ്പന്നങ്ങൾ നിർമിക്കുക. കാമധേനു ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളിലാണ് ഗോ മൂത്രത്തിെൻറ സാന്നിധ്യമുണ്ടാവുക. കാൻസർ, പ്രമേഹം എന്നിവക്കുള്ള മരുന്നുകളും ഫേസ്പാക്കുകളും, സോപ്പുകളും ഇൗ ശ്രേണിയിൽ ഉൾപ്പെടുന്നുണ്ട്. ഉൽപ്പന്നങ്ങൾ വൈകാതെ തന്നെ വിപണിയിലെത്തുമെന്ന് ദീൻ ദയാൽ ദാമിെൻറ ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറഞ്ഞു.ഒാൺലൈൻ ഷോപ്പിങ് സൈറ്റിെൻറ രജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ട് പോവുകയാണ് തങ്ങളെന്നും അദ്ദേഹം അറിയിച്ചു.
ദഹനക്കുറവിനുള്ള കാമധേനു ആർക്ക്, പ്രമേഹത്തിനുളള മദുനാഷിക് ചൂർ എന്നിവയാണ് ഗോമൂത്രം ഉപയോഗിച്ച് നിർമിക്കുന്ന പ്രധാന മരുന്നുകൾ. ഇതിനൊപ്പം സോപ്പുകൾ, ഷാംമ്പു, ഫേസ്പാക്ക് എന്നിവയിലും ഗോമൂത്രത്തിെൻറ സാന്നിധ്യമുണ്ടാകും. ഫേസ്പാക്കിെൻറയും സോപ്പിെൻറയും നിർമാണത്തിന് ചാണകവും ഉപയോഗിക്കുമെന്നാണ് സൂചന. തങ്ങളുടെ ഗോശാലയിലെ 50 പശുക്കളിൽ നിന്നാവും ഗോമൂത്രവും, ചാണകവും ശേഖരിക്കുകയെന്നും മനീഷ് ഗുപ്ത പറഞ്ഞു.
.Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.