റബർ വില 140 കടന്നു
text_fieldsകോട്ടയം: ഉൽപാദനം കുറഞ്ഞതോടെ റബർ വിലയിൽ വീണ്ടും നേരിയ വർധന. ആർ.എസ്.എസ് നാലിന് ബുധനാഴ്ച 140.50 രൂപയായി ഉയർന്നു. വ്യാപാരി വില 136.50ഉം.
എന്നാൽ, ഇതുകൊണ്ട് കർഷകർക്ക് കാര്യമായ പ്രയോജനമില്ലെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇത് ശാശ്വതമല ്ലെന്നാണ് വിലയിരുത്തലും.
റബർ പാൽ ഉൽപാദനം കുറഞ്ഞതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ഇപ്പോഴത്തെ വർധനക്ക് കാരണം. അതിനാൽ വർധന ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം ഉണ്ടാക്കില്ല.
കടുത്ത വേനലിൽ മിക്ക കർഷകരും നിർത്തിവെച്ച റബർ ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല. വില വർധിക്കാൻ ഇതും കാരണമായി. അതിനിടെ റബർ ബോർഡിെൻറ പ്രഖ്യാപിത വിലയിൽ റബർ സംഭരിക്കാൻ ടയർ കമ്പനികൾ തയാറല്ല. 136-137 രൂപ നിരക്കിലാണ് റബർ വാങ്ങിയത്.
വിലവർധന താൽക്കാലികമാണെന്നതിനാൽ ഡീലർമാരും റബർ ബോർഡിെൻറ പ്രഖ്യാപിത നിരക്ക് നൽകുന്നില്ല. ഉയർന്ന േഗ്രഡിന് 135 രൂപക്കാണ് കച്ചവടം നടന്നത്. 2017 ജനുവരിയിലാണ് മുമ്പ് റബർ വില അൽപമെങ്കിലും മെച്ചപ്പെട്ടത്-146 രൂപ. പിന്നീട് വിവിധ ഘട്ടങ്ങളിലായി വില 110ലെത്തി.
കഴിഞ്ഞ സാമ്പത്തികവർഷം 124 രൂപയായിരുന്നു ആർ.എസ്.എസ് നാലിെൻറ ശരാശരി വില. ആർ.എസ്.എസ് അഞ്ചിന് 118 രൂപയും. അതേസമയം, കർഷകർക്ക് വിവിധ ഗ്രേഡുകളിൽ ലഭിച്ച ശരാശരി വില 116 രൂപയും. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്ന സാഹചര്യത്തിൽ ടയർ വ്യവസായികൾ തൽക്കാലം ഇറക്കുമതിക്ക് മുതിരില്ലെന്ന ആശ്വാസത്തിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.