Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യം ഇടിഞ്ഞു

രൂപയുടെ മൂല്യം ഇടിഞ്ഞു

text_fields
bookmark_border
രൂപയുടെ മൂല്യം ഇടിഞ്ഞു
cancel

ന്യൂഡൽഹി: ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്​നം രൂക്ഷമാകുന്നതിനിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 43 പൈസ നഷ്​ടത്തിൽ 74.11ലാണ്​ രൂപ ഡോളറിനെതിരെ ബുധനാഴ്​ച വ്യാപാരം ആരംഭിച്ചത്​. ഇറക്കുമതിക്കാർക്കിടയിൽ​ ഡോളറി​​െൻറ ആവശ്യകത വർധിച്ചത്​ രൂപയുടെ മൂല്യം ഇടിയാൻ കാരണമായതായി വിലയിരുത്തലുണ്ട്​.

ആഗോളതലത്തിൽ​ മറ്റ്​ കറൻസികൾക്കെതിരെ ഡോളർ കരുത്താർജിക്കുകയാണ്​. സർക്കാറും ആർ.ബി.​െഎയും തമ്മിലുള്ള പ്രശ്​നങ്ങളും രൂപക്ക്​ തിരിച്ചടിയാവുന്നുണ്ട്​. അമേരിക്കൻ സമ്പദ്​വ്യവസ്ഥ കരുത്താർജിക്കുന്നത്​ മൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന്​ പണം പിൻവലിക്കുകയാണ്​. രൂപയുടെ മൂല്യം ഇടിയാൻ ഇതും ഒരു കാരണമാണ്​.

ചൊവ്വാഴ്​ച 23 പൈസ നഷ്​ടത്തോടെ 73.68ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 1.5 ശതമാനം നഷ്​ടമാണ്​ ഒരു മാസം രൂപക്കുണ്ടായത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam newsRupee fallUS Dollerm Business news
News Summary - Rupee Again Breaches 74-Mark Against Dollar-Business news
Next Story