രൂപക്ക് റെക്കോർഡ് തകർച്ച
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധക്കിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്. 70 പൈസ നഷ്ടത്തോടെ 74.96 രൂപയാണ് ഡോളിനെതിരായ രൂപ വ്യാപാരം ആരംഭിച്ചത്. കോവിഡ് 19 വൈറസ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ആഘാതമുണ്ടാക്കുമെന്ന തിരിച്ചറിവാണ് രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നത്.
ആഭ്യന്തര വിപണികളിൽ കോവിഡ് 19 വൈറസ് ബാധമൂലം വൻ നഷ്ടമാണ് നേരിടുന്നത്. ഇതുമൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണികളിൽ പണമിറക്കാൻ മടിക്കുകയാണ്. ബുധനാഴ്ച മാത്രം 5,085 കോടിയാണ് വിദേശനിക്ഷേപകർ ഒാഹരി വിപണികളിൽ നിന്ന് പിൻവലിച്ചത്. ഇത് രൂപയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
അതേസമയം, ഇന്ത്യൻ ഒാഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 37 മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയെയാണ് നിഫ്റ്റി അഭിമുഖീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.