Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ വിനിമയ മൂല്യം...

രൂപയുടെ വിനിമയ മൂല്യം ഉയർന്നു

text_fields
bookmark_border
രൂപയുടെ വിനിമയ മൂല്യം ഉയർന്നു
cancel

ന്യൂഡൽഹി: ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം റെക്കോർഡ്​ തകർച്ചയിൽ നിന്ന്​ കരകയറുന്നു. ഒമ്പത്​ പൈസ നേട്ടത്തോടെ 71.66ലാണ്​ രൂപ ഡോളറിനെതിരെ വ്യാഴാഴ്​ച വ്യാപാരം ആരംഭിച്ചത്​. കയറ്റുമതിക്കാരും ​ബാങ്കുകളും ഡോളർ വിറ്റഴിച്ചത്​ രൂപക്ക്​ നേട്ടമായെന്നാണ്​ വിലയിരുത്തൽ. എണ്ണവില കുറഞ്ഞതും മറ്റ്​ ​കറൻസികൾക്കെതിരെ ഡോളറി​​​​​െൻറ മൂല്യമിടിഞ്ഞതും രൂപക്ക്​ കരുത്തായി. ചൈന-അമേരിക്ക വ്യാപാര യുദ്ധത്തെ കുറിച്ചുള്ള ആശങ്കകളും രൂപയെ രക്ഷിച്ചു.

ബുധനാഴ്​ച 17 പൈസയുടെ നഷ്​ടത്തോടെയാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​. ഡോളറിനെതിരെ 71.75 ആയിരുന്നു രൂപയുടെ കഴിഞ്ഞ ദിവസത്തെ വിനിമയ മൂല്യം. അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ കാര്യമായ നേട്ടമില്ലാതെയാണ്​ ബുധാഴ്​ച വ്യാപാരം ആരംഭിച്ചത്​. ബോംബെ സൂചിക സെൻസെക്​സ്​ 47 പോയിൻറി​​​​​െൻറ നേട്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്​റ്റി 26 പോയിൻറ്​ ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketrupeeUS Dollarmalayalam news
News Summary - Rupee Recovers Against US Dollar-Hotwheels
Next Story