Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറെക്കോഡ്​ തകർച്ച:...

റെക്കോഡ്​ തകർച്ച: രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു

text_fields
bookmark_border
റെക്കോഡ്​ തകർച്ച: രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു
cancel

മുംബൈ: ചരിത്രത്തിലെ റെക്കോഡ്​ ഇടിവിലേക്കു കൂപ്പുകുത്തി ഇന്ത്യൻ രൂപ. ചൊവ്വാഴ്​ച വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ രൂപയുടെ  മൂല്യം 70 കടക്കുകയായിരുന്നു. ആദ്യ മണിക്കൂറുകളിൽ ഡോളറിനെതിരെ  രൂപയുടെ വിനിമയ മൂല്യം 70.1  ൽ എത്തി. 69.98ൽ ആണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 

തിങ്കളാഴ്​ച റെക്കോർഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 69.91 ആയിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്​. 

തുർക്കി കറൻസിയായ ലിറയുടെ ഇടിവാണ്​ വികസ്വര രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം താഴുന്നതിന്​ കാരണമായത്​. തുടർച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുർബലമായ കറൻസികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വർഷത്തെ ഇടിവ്. 

അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെയാണ്​ വ്യാപാരം നടക്കുന്നത്​. ബോംബെ സൂചിക സെൻസെക്​സ് 184.93  പോയിൻറ്​ നേട്ടത്തിലാണ്​ വ്യാപാരം തുടങ്ങിയത്​. ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തിലാണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeeDollarShockrecord lowTurkish Lira
News Summary - Rupee Touches Record Low of 70 Per Dollar After Turkish Lira Shock- India news
Next Story