വാൾമാർട്ടുമായുള്ള ഇടപാട്; സച്ചിനും ബിന്നിക്കും ആദായനികുതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഫ്ലിപ്കാർട്ട് ഒാഹരികൾ വാൾമാർട്ടിന് വിറ്റതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സ്ഥാപകർ സചിൻ ബൻസാലിനും ബിന്നി ബൻസാലിനും ആദായനികുതി വകുപ്പിെൻറ നോട്ടീസ്. ഇടപാടിലുടെ ഇരുവരുടെയും വരുമാനത്തിൽ എത്രത്തോളം വർധനയുണ്ടെന്ന് വ്യക്തമാക്കണമെന്നാണ് ആദായ നികുതി വകുപ്പിെൻറ ആവശ്യം.
ഇവർക്കൊപ്പം ഫ്ലിപ്കാർട്ടിലെ മറ്റ് 35 ഒാഹരി ഉടമകൾക്കും ആദായനികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്. സചിൻ ബൻസാലിനും ബിന്നി ബൻസാലിനും 5 ശതമാനം ഒാഹരികളാണ് ഫ്ലിപ്കാർട്ടിലുള്ളത്. കഴിഞ്ഞ മെയ് ഒമ്പതിനാണ് ഫ്ലിപ്കാർട്ടിലെ 77 ശതമാനം ഒാഹരികൾ വാൾമാർട്ട് വാങ്ങിയത്.
അതേസമയം, ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ സചിൻ ബൻസാലും ബിന്നി ബൻസാലും തയാറായിട്ടില്ല. മീ ടു ആരോപണത്തെ തുടർന്ന് ബിന്നി ബൻസാൽ ഫ്ലിപ്കാർട്ടിൽ നിന്ന് രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.