സാംസങ് മേധാവിക്ക് അഞ്ച് വർഷം തടവ്
text_fieldsസോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻറിെൻറ ഇംപീച്ച്മെൻറിന് വരെ കാരണമായ കൈക്കുലി കേസിൽ സാംസങ് മേധാവി ജെ വൈ ലീക്ക് അഞ്ച് വർഷം തടവ്. സാംസങിൽ അനധികൃതമായി അധികാരം സ്ഥാപിക്കാൻ സർക്കാർ അധികാരികൾക്ക് കൈക്കൂലി കൊടുത്തു എന്നാണ് ലീക്കെതിരെയുള്ള ആരോപണം. ദക്ഷിണ കൊറിയൻ പ്രസിഡൻറ് പാർക്ക് ജെൻ ഹെയുടെ ഇംപീച്ച്മെൻറിന് വരെ കാരണമായ കേസിലാണ് ലോകത്തെ പ്രമുഖ കമ്പനിയുടെ മേധാവി ജയിലിൽ എത്തുന്നത്.
ലീക്ക് 12 വർഷം തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ദക്ഷിണ കൊറിയയിലെ വൻകിട കമ്പനികളെ സംബന്ധിച്ചടുത്തോളം നിർണായകമായിരുന്നു വെള്ളിയാഴ്ചയിലെ വിധി. രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളും സർക്കാർ അധികാരികളും തമ്മിലെ അവിഹിത ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു.
നേരത്തെ സ്മാർട്ട് ഫോൺ ഉൾപ്പടെയുള്ള സൗകര്യങ്ങളില്ലാതെയുള്ള സാംസങ് മേധാവിയുടെ ജയിൽ ജീവതം വാർത്തകളിലിടം പിടിച്ചിരുന്നു. കമ്പനിയുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ നോട്ട് 8 സാസംങ് ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാംസങ് മേധാവിക്ക് തടവ് ശിക്ഷ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.