ഗാർഹികോപരണങ്ങൾക്ക് വില കുറയും; സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി
text_fieldsന്യൂഡല്‍ഹി : സാനിറ്ററി നാപ്കിനുകളെ ചരക്ക് സേവന നികുതിയിൽ നിന്ന് ഒഴിവാക്കി. ഡൽഹിയിൽ നടന്ന 28ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നടപ്പിലാക്കിയതു മുതൽക്കുള്ള ആവശ്യത്തിനാണ് ഇതോടെ തീരുമാനമായത്. സാനിറ്റിറി നാപ്കിന് നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇതോടെ സാനിറ്ററി നാപ്കിന് ഇൻപുട്ട് ടാക്സ് ക്രഡിറ്റ് നൽകില്ല.
നേരത്തെ സാനറ്റിപാഡുകള്ക്ക് 28 ശതമാനം നികുതി നിശ്ചയിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെ അത് 12 ശതമാനമാക്കി കുറച്ചു. ഇപ്പോള്‍ നികുതി പൂര്‍ണ്ണമായും എടുത്ത് കളയുകയാണുണ്ടായത്. 28 ശതമാനം നികുതി ചുമത്തിയിരുന്ന റഫ്രിജറേറ്റര്‍, 36 സെന്റീ മീറ്ററിന് താഴെയുള്ള ടിവി, തുകല്‍ ഉല്പന്നങ്ങള്, പെയിൻറ്, വാര്‍ണിഷ്, ഫ്ലോറിംഗിനുള്ള മുള, വാക്വം ക്ലീനര്‍, മിക്സി, ഫുഡ് ഗ്രെന്റര്, വാഷിംഗ് മെഷീന് തുടങ്ങി ഏതാനും ഉല്പന്നങ്ങളെ 12 ശതമാനത്തിെൻറ സ്ളാബിലേക്ക് മാറ്റാനും തീരുമാനമായി. ജിഎസ്ടി നിയമത്തിലെ 46 ഭേദഗതികള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്കി.
അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. 1000 രൂപക്ക് താഴെയുള്ള ചെരുപ്പുകള്‍ക്കും ഇനി വില കുറയും. ഇവയുടെ നികുതി അഞ്ച് ശതമാനമാക്കി. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോമിെൻറ മാതൃക കൂടുതല്‍ ലളിതമാക്കും. പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ആയില്ല. ചെറുകിട വ്യവസായികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്റ്റ് നാലിന് പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ചേരുമെന്നൂം കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
നികുതി ഒഴിവാക്കിയവ:
സാനിറ്ററി പാഡുകൾ
രാഖി
മാർബിളിലും കല്ലിലും മരത്തിലും പണിത വിഗ്രഹങ്ങൾ
ചൂൽ നിർമാണസാമഗ്രികൾ
മൂല്യവർധിത പാൽ
ചകിരി കേമ്പാസ്റ്റ്
28 ശതമാനത്തിൽനിന്ന് 18 ആക്കിയവ
വാഷിങ് മെഷിൻ
റഫ്രിജറേറ്റർ, ഫ്രീസർ
68 സെ.മി.വരെയുള്ള ടി.വി
വാക്വം ക്ലീനർ
ഇസ്തിരിപ്പെട്ടി
പെയിൻറ്
മിക്സർ ഗ്രൈൻഡർ
വാട്ടർ കൂളർ
വാട്ടർ ഹീറ്റർ
ഹെയർ ഡ്രയർ, ഷേവിങ്
സാമഗ്രികൾ
ലിഥിയം അയൺ ബാറ്ററി
വിഡിയോ ഗെയിം
െട്രയിലർ
18 ശതമാനത്തിൽനിന്ന് 12 ആക്കിയവ
ഹാൻഡ് ബാഗുകൾ
മരംകൊണ്ടുളള ഫ്രെയ്മുകൾ
ഗ്ലാസ് പ്രതിമകൾ
കരകൗശല വസ്തുക്കൾ
റബർ റോളർ
മണ്ണെണ്ണ സ്റ്റൗ
മുളകൊണ്ടുള്ള നിലം വിരി
അഞ്ച് ശതമാനം ആക്കിയത്
എഥനോൾ
ചിരട്ടക്കരി
ഫോസ്ഫോറിക് ആസിഡ്
തുന്നിയ തൊപ്പികൾ
കൈകൊണ്ട് നിർമിച്ച
പരവതാനി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.