എസ്.ബി.ഐ വൻതോതിൽ ശാഖകൾ പൂട്ടുന്നു
text_fieldsതൃശൂർ: അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയിൽ ലയിപ്പിച്ചപ്പോൾ വിവിധ കേന്ദ്രങ്ങൾ പ്രക ടിപ്പിച്ച ആശങ്ക ശരിവെച്ച് എസ്.ബി.ഐ ശാഖകൾ വ്യാപകമായി പൂട്ടുന്നു. കേരളത്തിൽ മാത്രം അമ ്പതോളം ശാഖകളാണ് ലയനത്തിെൻറ പേരിൽ നിർത്തലാക്കിയത്. രണ്ടും മൂന്നും ശാഖകൾ ഒന്നാക ്കുന്നതിെൻറ പേരിലാണ് നടപടി. ഇതിനെതിരെ പലയിടത്തും പ്രാദേശിക പ്രതിഷേധം ഉയർന്നി ട്ടുണ്ട്.
ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ എന്ന പേരിലാണ് ശാഖകൾ ലയിപ്പിച ്ച് കുറക്കുന്നത്. ഫലത്തിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എസ്.ബി.ഐ ഇടപാടുകാർ പുതിയ ശാഖ യിലേക്ക് വളരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇത് ഇടപാടുകാരെ ബാങ്കിൽനിന്ന് അകറ്റും. കണ്ണൂരിൽ തവക്കരയിലെ എൻ.ആർ.ഐ ശാഖയും ബാങ്ക് റോഡ് ശാഖയും ഫോർട്ട് റോഡിലെ ശാഖയിൽ ലയിപ്പിച്ചു. തലശ്ശേരി നാരങ്ങാപ്പുറം ശാഖ ഗുണ്ടർട്ട് റോഡ് ശാഖയിലും തൊക്കിലങ്ങാടി ശാഖ കൂത്തുപറമ്പ് ശാഖയിലും ഇരിട്ടി ടൗൺ ശാഖ പേരാവൂർ റോഡിലെ ഇരിട്ടി ശാഖയിലും ലയിപ്പിച്ചു.
എറണാകുളത്ത് കുസാറ്റ്, മരട്, ചിലവന്നൂർ, കൊച്ചുകടവന്ത്ര, പി.ബി.ബി (പേഴ്സനൽ ബാങ്കിങ്ങ് ബ്രാഞ്ച്) അങ്കമാലി, മുപ്പത്തടം, അവോലി, വാരപ്പെട്ടി, കൂത്താട്ടുകുളം ടൗൺ, പി.ബി.ബി പെരുമ്പാവൂർ, പി.ബി.ബി കോതമംഗലം എന്നിവ യഥാക്രമം കൊച്ചിൻ യൂനിവേഴ്സിറ്റി കാമ്പസ്, കുണ്ടന്നൂർ, എളംകുളം, പനമ്പിള്ളി നഗർ, അങ്കമാലി ടൗൺ, ഐ.എസ്.സി (ഇൻറഗ്രേറ്റഡ് സർവിസ് കോംപ്ലക്സ്) ഏലൂർ, വാഴക്കുളം, അയവന, കൂത്താട്ടുകുളം, പെരുമ്പാവൂർ ടൗൺ, കോതമംഗലം ടൗൺ ശാഖകളുമായി ലയിപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ കൈനകരി ശാഖയെ വെടൈക്കനാൽ ശാഖയിലും ചെങ്ങന്നൂർ എം.സി റോഡ് ശാഖ ചെങ്ങന്നൂർ ടൗൺ ശാഖയിലും ലയിപ്പിക്കും. മറ്റ് ജില്ലകളിലും നിരവധി ശാഖകൾ ലയനം വഴി ഇല്ലാതാക്കിയിട്ടുണ്ട്. സാവധാനം നടന്നിരുന്ന ശാഖ പൂട്ടൽ പ്രക്രിയക്ക് ആക്കം കൂടിയിരിക്കുകയാണ്.
എ.ടി.എം ഇടപാടിന് സമയ നിയന്ത്രണം
തൃശൂർ: എ.ടി.എം കാർഡ് മുഖേന പണം വിനിമയം ചെയ്യുന്നതിന് എസ്.ബി.ഐ സമയ നിയന്ത്രണം ഏർപ്പെടുത്തി. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന ഈ സൗകര്യം ഇനി രാത്രി 11 മുതൽ രാവിലെ ആറ് വരെ ലഭിക്കില്ല. എ.ടി.എം കാർഡ് മുഖേനയുള്ള തട്ടിപ്പ് നിയന്ത്രിക്കാനാണിത് എന്നാണ് ശാഖകൾക്കും ഓഫിസർമാർക്കും അയച്ച സർക്കുലറിൽ എസ്.ബി.ഐ എ.ടി.എം വിഭാഗം ജനറൽ മാനേജർ രാജേഷ് സിക്ക വിശദീകരിക്കുന്നത്. എ.ടി.എം വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുക ക്ലാസിക്, മാസ്ട്രോ കാർഡുകൾക്ക് 20,000 രൂപയായി കുറച്ചത് ഉൾപ്പെടെ നടപടികളെടുത്തിട്ടും തട്ടിപ്പ് കുറയുന്നില്ലത്രെ.
രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞ് ഒന്നും കാർഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസം പിൻവലിക്കാവുന്ന തുക പിൻവലിക്കുകയാണ്. ഇത് അക്കൗണ്ട് ഉടമക്കും നഷ്ടപരിഹാരം നൽകേണ്ടി വരുമ്പോൾ ബാങ്കിനും നഷ്ടവും പ്രയാസവും ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇക്കാര്യം എ.ടി.എം സ്ക്രീനിലും ശാഖകളിലും അറിയിപ്പായി നൽകി ഇടപാടുകാരെ ധരിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.