Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: എസ്​.ബി.​െഎയിൽ നിക്ഷേപമായെത്തിയത്​ 1,14,139 കോടി രൂപ

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: എസ്​.ബി.​െഎയിൽ നിക്ഷേപമായെത്തിയത്​ 1,14,139 കോടി രൂപ
cancel

മുംബൈ: ​നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം വന്നതിനു ശേഷം എസ്​.ബി.​െഎയിൽ നിക്ഷേപമായി എത്തിയത്​ 1,14,139 ​കോടി രൂപ. എഴു ദിവസം കൊണ്ടാണ്​ ഇത്രയും വലിയ തുക ബാങ്കിൽ നിക്ഷേപമായി എത്തിയത്​.  ബുധനാഴ്​ച എസ്​.ബി.​െഎ പുറത്തിറക്കിയ കുറിപ്പിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​​. നവംബർ 8 മുതൽ 16 വരെയുളള കണക്കാണിത്​.

നവംബർ 8 നായിരുന്നു നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്​. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്​ അവധി ദിവസങ്ങളിലും ബാങ്ക്​ തുറന്നിരിന്നു. എന്നാൽ ഗുരുനാനാക്ക്​ ജയന്തി പ്രമാണിച്ച്​ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നവംബർ 14ന്​  ബാങ്ക്​അവധിയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്​.ബി.​െഎ 5,776 കോടി രൂപയുടെ പഴയ 500, 1000  നോട്ടുകൾ മാറി നൽകി. എകദേശം 151.93 ലക്ഷം ഇടപാടുകളാണ്​ ഇൗ കാലയളവിൽ നടന്നത്​. 18,665 കോടി രൂപ ബാങ്കിൽ നിന്ന്​ പിൻവലിക്കുകയും ചെയ്​തു.

ഒരാ​ൾക്ക്​ 4,500 രുപയുടെ വരെ മൂല്യമുള്ള പഴയ നോട്ടുകൾ ഒരു ദിവസം മാറ്റി വാങ്ങാൻ സാധിച്ചിരുന്നു. ഇൗ കാലയളവിൽ പരമാവധി എ.ടി.എമ്മുകളിൽ നിന്ന്​ പിൻവലിക്കാൻ കഴിയുന്ന തുക 2,500 രൂപയാണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbidemonetisation
News Summary - SBI Collects Rs. 1,14,139 Crore In Deposits In Seven Days
Next Story