കടക്കെണിയിലായ കമ്പനിക്ക് എസ്.ബി.ഐ 1300 കോടിയുടെ ഗാരണ്ടി നൽകിയത് വിവാദത്തിൽ
text_fieldsമുംബൈ: കടക്കെണിയിലായ മരുന്നുകമ്പനി ‘സ്റ്റെർലിങ് ബയോടെക്കി’െൻറ ഉപ സ്ഥാപനത് തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വൻ തുക ഗാരണ്ടി നൽകിയ സംഭവം വിവാദത്തിൽ. സ്റ്റെർലിങ് ബയോടെക്കിെൻറ വിദേശത്തുള്ള എണ്ണ കമ്പനിക്കാണ് എസ്.ബി.ഐ 1,298.10 കോടിയുടെ ഗാരണ്ടി നൽകിയത്. കമ്പനി പ്രമോട്ടർമാരായ നിതിൻ സന്ദേശര, ചേതൻ സന്ദേശര, ദീപ്തി സന്ദ േശര, ഹിതേഷ് പട്ടേൽ എന്നിവരെ മനഃപൂർവം വായ്പ തിരിച്ചടവ് മുടക്കിയവരുടെ പട്ടികയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉൾപ്പെടുത്തിയിരിക്കുേമ്പാഴാണിത്. വിവിധ ആഭ്യന്തര ബാങ്കുകൾക്ക് സ്റ്റെർലിങ് ബയോടെക്, സ്റ്റെർലിങ് എസ്.ഇ.സെഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ 15,500 കോടിയാണ് തിരിച്ചടക്കാനുള്ളത്. എസ്.ബി.ഐ നൽകിയ ഗാരൻറി ഉപയോഗിച്ചാണ് സ്റ്റെർലിങ് ഉടമകൾ വിദേശത്തുനിന്ന് വായ്പയെടുത്തത്. ഈ വിഷയത്തിൽ വാർത്ത പുറത്തു വിട്ട ‘ഡി.എൻ.എ’ പത്രം റിസർവ് ബാങ്കിനോട് പ്രതികരണം തേടിയെങ്കിലും അവർ മറുപടി നൽകിയിട്ടില്ല.
നൈജീരിയയിൽ എണ്ണപ്പാടം നടത്തുന്ന സ്റ്റെർലിങ് ഗ്രൂപ്പിെൻറ സ്ഥാപനമാണ് സ്റ്റെർലിങ് േഗ്ലാബൽ ഓയിൽ റിസോഴ്സസ് ലിമിറ്റഡ്. ഈ സ്ഥാപനത്തിന് 2015 സെപ്റ്റംബറിലാണ് ഗാരൻറി നൽകിയത്. നിലവിൽ സ്റ്റെർലിങ് ബയോടെക് ബാങ്കുകളുടെ കൺസോർട്യത്തിന് 7,500 കോടിയും സ്റ്റെർലിങ് എസ്.ഇ.സെഡ് 8,100 കോടിയും നൽകാനുണ്ട്. ഇവർക്ക് വായ്പ അനുവദിച്ചത് പരിശോധിക്കുന്ന കാര്യം ബോർഡിൽ ചർച്ച ചെയ്യണമെന്ന് എസ്.ബി.ഐയോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. അരുന്ധതി ഭട്ടാചാര്യ ബാങ്ക് തലപ്പത്തുള്ള സമയത്തായിരുന്നു ഈ നിർദേശം. എന്നാൽ, ബാങ്ക് ഒന്നും ചെയ്തില്ല. പിന്നീട് ആർ.ബി.ഐയും എസ്.ബി.ഐയും ഇത് അവഗണിച്ച മട്ടാണ്.
നൈജീരിയൻ സ്ഥാപനങ്ങളുമായി അതിജാഗ്രതയോടെയാണ് എസ്.ബി.ഐ ഇടപാടുകൾ നടത്താറുള്ളത്. ഇൗ കീഴ്വഴക്കം നിലനിൽക്കെയാണ് സ്റ്റെർലിങ്ങിന് എസ്.ബി.ഐ പിന്തുണ ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്റ്റെർലിങ് ബയോടെക് ഉടമകൾ എൻഫോഴ്സ്മെൻറ് അന്വേഷണം നേരിടുന്നതിനാൽ നിലവിൽ ഒളിവിലാണ്. എന്നാൽ, ബാങ്ക് നടപടിയെ ന്യായീകരിച്ചും ചിലർ രംഗത്തുണ്ട്. നഷ്ടത്തിലുള്ള രണ്ട് കമ്പനികളുടെ ബാധ്യതകൾ വിദേശത്തുള്ള കമ്പനിക്ക് ഏറ്റെടുക്കാനാകും എന്ന ധാരണയിലാണ് ഗാരൻറി നൽകിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. സ്റ്റെർലിങ്ങിെൻറ ൈനജീരിയയിലെ എണ്ണക്കമ്പനിക്ക് ഉൽപാദന ചെലവ് കുറവാണ്. ഗുണനിലവാരമുള്ള അസംസ്കൃത എണ്ണയാണ് അവർ ഉൽപാദിപ്പിക്കുന്നത്. ഇതെല്ലാം ബാങ്കിന് ഉറപ്പു നൽകിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, വിദേശകമ്പനി, ഇന്ത്യയിലെ കമ്പനികളിലേക്ക് ഒരു തുകയും കൈമാറിയിട്ടില്ല. മാത്രമല്ല, സ്റ്റെർലിങ് ബയോടെക് സാമ്പത്തികമായി തകർന്നുവെന്ന് കോടതിയിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. വായ്പ നൽകിയ ബാങ്കുകളുടെ കൂട്ടായ്മയിലെ ആന്ധ്ര ബാങ്ക്, ഇതു സംബന്ധിച്ച് കേസ് പിൻവലിച്ച് ഉടമകളുമായി അനുരഞ്ജനമുണ്ടാക്കണമെന്ന് ‘നാഷനൽ ലോ ൈട്രബ്യൂണലി’ൽ ആവശ്യപ്പെടുന്നുണ്ട്. 9000 കോടിയിൽ 3,000 കോടി തിരിച്ചടക്കാമെന്നാണ് കമ്പനി നിലപാട്. വായ്പ നൽകിയ സ്ഥാപനങ്ങൾ മുങ്ങിയ സ്ഥാപന ഉടമകളുമായി ഉണ്ടാക്കിയ ധാരണയെ ലോ ൈട്രബ്യൂണലിെൻറ മുംബൈ ബെഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.