Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയെസ്​ ബാങ്ക്​...

യെസ്​ ബാങ്ക്​ രക്ഷാപദ്ധതി തിങ്കളാഴ്​ച അവതരിപ്പിക്കുമെന്ന്​ എസ്​.ബി.ഐ ചെയർമാൻ

text_fields
bookmark_border
rajnish-kumar
cancel

ന്യൂഡൽഹി: യെസ്​ ബാങ്ക്​ രക്ഷാപദ്ധതി തിങ്കാഴ്​ച ആർ.ബി.ഐക്ക്​ മുമ്പാകെ അവതരിപ്പിക്കുമെന്ന്​ എസ്​.ബി.ഐ ചെയർമാൻ ര ജനീഷ്​ കുമാർ. കേന്ദ്രസർക്കാറുമായി ചർച്ചകൾ നടത്തി ഇക്കാര്യത്തിൽ അന്തിമ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്​.ബി.ഐ യെസ്​ ബാങ്കിൽ നിക്ഷേപം നടത്തുന്നതിൻെറ നിയമപരമായ വശങ്ങൾ പഠിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

ന​ിക്ഷേപത്തെ കുറിച്ച്​ തീരുമാനമെടുക്കാൻ കുറഞ്ഞ സമയം മാത്രമാണ്​ ഉള്ളത്​. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക എസ്​.ബി.ഐ ബോർഡായിരിക്കും. നിരവധി നിക്ഷേപകർ യെസ്​ ബാങ്കിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച്​ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യെസ്​ ബാങ്കിൻെറ 49 ശതമാനം ഓഹരികൾ വാങ്ങാനാണ്​ എസ്​.ബി.ഐയുടെ പദ്ധതി. 10 രൂപയായിരിക്കും ഓഹരിയൊന്നിൻെറ വില. നേരത്തെ യെസ്​ ബാങ്കിന്​ ആർ.ബി.ഐ മൊറ​ട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsSBI chairmanYes bank
News Summary - SBI To Get Back To RBI On Yes Bank Bailout Plan By Monday-Business news
Next Story