എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്.ബി.ഐ
text_fieldsമുംബൈ: ജനുവരി ഒന്ന് മുതൽ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്.ബി.ഐ. തട്ടിപ്പുകൾ തടയാൻ ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കാനാവുന്ന സംവിധാനമാണ് എസ്.ബി.ഐ ഒരുക്കുന്നത്.
10,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് പുതിയ സംവിധാനം ബാധകമാവുക. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയാണ് സേവനം ലഭ്യമാകുക. പുതിയ രീതിയനുസരിച്ച് എ.ടി.എം കൗണ്ടറുകളിൽ നിന്ന് പണം പിൻവലിക്കുേമ്പാൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകണം. ഇതല്ലാതെ പണം പിൻവലിക്കുന്നതിന് മറ്റ് മാറ്റങ്ങളില്ലെന്ന് എസ്.ബി.ഐ അറിയിച്ചു.
മറ്റ് എ.ടി.എം കൗണ്ടറുകളിൽ പുതിയ സംവിധാന പ്രകാരം പണം പിൻവലിക്കാൻ സാധിക്കില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.