മിനിമം ബാലൻസ്: പിഴെയത്ര കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല
text_fieldsകൊച്ചി: മതിയായ ബാലൻസ് ഇല്ലാത്ത സേവിങ്സ് ബാങ്ക് ഇടപാടുകാരിൽനിന്ന് പിഴയായി ഇൗടാക്കിയ തുക എത്രയെന്ന ചോദ്യത്തിന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് മറുപടിയില്ല. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിന്, വാണിജ്യ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നാണ് മറുപടി ലഭിച്ചത്.
2017 ഏപ്രിൽ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽനിന്ന് എത്ര രൂപ പിരിച്ചെടുത്തു, ഇൗ കാലയളവിൽ കേരളത്തിലെ എസ്.ബി അക്കൗണ്ട് ഉപഭോക്താക്കളിൽനിന്ന് എത്ര രൂപ പിഴ ഇൗടാക്കി, മിനിമം ബാലൻസ് നിലനിർത്താൻ എത്ര രൂപ അക്കൗണ്ടിൽ ഉണ്ടാകണം എന്നീ ചോദ്യങ്ങളിൽ അവസാനത്തേതിന് മാത്രമാണ് ഉത്തരം നൽകിയത്. നഗര പ്രദേശത്ത് 3000, അർധനഗര പ്രദേശത്ത് 2000, ഗ്രാമങ്ങളിൽ 1000 എന്നിങ്ങനെയാണ് മിനിമം ബാലൻസായി എസ്.ബി അക്കൗണ്ടുകളിൽ വേണ്ടതെന്ന് മറുപടിയിൽ പറയുന്നു.
വിവരാവകാശ നിയമം 2015ലെ 8(1)ഡി പ്രകാരം വാണിജ്യ രഹസ്യമായതിനാലാണ് ഉത്തരം നിഷേധിക്കുന്നതെന്നാണ് ന്യായീകരണം. പൊതുജനത്തിെൻറ ഭൂരിപക്ഷ താൽപര്യമില്ലെങ്കിൽ വ്യാപാര, വാണിജ്യ രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കൾ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകേണ്ടതില്ലെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ, എസ്.ബി അക്കൗണ്ട് ഇടപാടുകാരിൽനിന്ന് പിരിച്ച തുക സംബന്ധിച്ച വിവരങ്ങൾ അനേകം ആളുകളെ ബാധിക്കുന്നതായതിനാൽ അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടാകുമെന്നും അതിനാൽ വിവരം നൽകാതിരിക്കാനാകില്ലെന്നും രാജു വാഴക്കാല പറയുന്നു.
നേരേത്ത, എസ്.ബി.െഎക്ക് കിട്ടാക്കടം എത്രയുണ്ടെന്നും അതിൽ എത്ര രൂപ എഴുതിത്തള്ളിയെന്നുമുള്ള ചോദ്യത്തിനും വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി. ഇതിനെതിരെ അപ്പീൽ പോയപ്പോൾ വിവരം നൽകാനാണ് എസ്.ബി.െഎയോട് കേന്ദ്ര വിവരാവകാശ കമീഷണർ ഉത്തരവിട്ടത്. ഇതിനെതിരെ എസ്.ബി.െഎ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.