Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right200 രൂപയുടെ...

200 രൂപയുടെ നോട്ടുകളുടെ അച്ചടി കൂട്ടിയതാണ്​ പണക്ഷാമത്തിന്​ കാരണമെന്ന്​ എസ്​.ബി.​െഎ

text_fields
bookmark_border
sbi
cancel

ന്യൂഡൽഹി: 200 രൂപയുടെ നോട്ടുകൾ കൂടുതൽ അച്ചടിച്ചതാണ്​ നിലവിലെ നോട്ട്​ പ്രതിസന്ധിയുടെ കാരണമെന്ന്​ എസ്​.ബി.​െഎയുടെ റിപ്പോർട്ട്​. 200 രൂപയുടെ കറൻസി അച്ചടി കൂട്ടി​യതോടെ മറ്റ്​ നോട്ടുകൾക്ക്​ വിപണിയിൽ ക്ഷാമമനുഭവപ്പെട്ടു.  ഉയർന്ന മൂല്യമുള്ള കറൻസിക്കാണ്​ ക്ഷാമം അനുഭവപ്പെടുന്നത്​. 200 രൂപയുടെ നോട്ടുകൾ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല ഇതും പ്രതിസന്ധിക്ക്​ കാരണമായെന്ന്​ എസ്​.ബി.​െഎ വ്യക്​തമാക്കുന്നു.

ഏകദേശം 70,000 കോടി രൂപയുടെ കറൻസി ക്ഷാമം വിപണിയിൽ ഉണ്ടെന്നാണ്​ എസ്​.ബി.​െഎ വ്യക്​തമാക്കുന്നത്​. 2018​ൽ  15,29,100 കോടി രൂപ ഡെബിറ്റ്​ കാർഡുകളുപയോഗിച്ച്​ എ.ടി.എമ്മുകളിലുടെ പിൻവലിക്കപ്പെ​െട്ടന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​. 2017മായി താരത്മ്യം ചെയ്യു​േമ്പാൾ 12.2 ശതമാനം വർധനയാണ്​ എ.ടി.എം ഉപയോഗത്തിൽ ഉണ്ടായതെന്നും എസ്​.ബി.​െഎ വ്യക്​തമാക്കുന്നു.

രാജ്യത്ത്​ നോട്ട്​ നിരോധനത്തിന്​ സമാനമായി പണക്ഷാമം ഉണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. കറൻസി അച്ചടിയിൽ ഉൾപ്പടെ കുറവുണ്ടായതാണ്​ പ്രതിസന്ധിക്ക്​ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വ്യക്​തത വരുത്തിയാണ്​ എസ്​.ബി.​െഎ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbirbimalayalam newsCash Crunch
News Summary - SBI Research says Rs 200 notes' printing a reason-Business news
Next Story