ജനങ്ങളുടെ ആരോഗ്യമാണ് വലുത്; ആർ.ബി.ഐക്കെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മൊറട്ടോറിയം കാലത്ത് വായ്പകൾക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ആർ.ബി.ഐക്കെതിരെ സുപ്രീംകോടതി. സമ്പദ്വ്യവസ്ഥയുടെ ആഘാതത്തേക്കാൾ വലുത് ജനങ്ങളുടെ ആരോഗ്യമാണെന്ന് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി നിലപാടെടുത്തു. മൊറട്ടോറിയം കാലഘട്ടത്തിൽ പലിശ ഒഴിവാക്കുന്നതിനെതിരെ ആർ.ബി.ഐ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
പലിശ ഒഴിവാക്കിയാൽ ബാങ്കുകൾക്ക് രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാവുമെന്ന് ആർ.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. ഇത് ബാങ്കുകളെ സാമ്പത്തികമായി തകർക്കുമെന്നും ആർ.ബി.ഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഗജേന്ദ്ര ശർമ്മയെന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിൽ കണ്ണട കട നടത്തുന്ന ശർമ്മ ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് 37 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ആഗസ്റ്റ് 31 വരെയാണ് ആർ.ബി.ഐ മൊറട്ടോറിയം നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.