നോട്ട് നിരോധനത്തിെൻറ മുറിവുകൾ കൂടുതൽ വ്യക്തമെന്ന് മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: നോട്ട് നിരോധനം മൂലം സമ്പദ്വ്യവസ്ഥയിലെ ആഴത്തിലുള്ള മുറിവുകൾ കൂടുതൽ വ്യക്തമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ട് നിരോധനത്തിെൻറ രണ്ടാം വാർഷികത്തിലാണ് തീരുമാനത്തെ വിമർശിച്ച് മൻമോഹൻ സിങ് രംഗത്തെത്തിയിരിക്കുന്നത്.
കാലം എല്ലാ മുറിവുകളെയും മായ്ക്കുകയാണ് ചെയ്യുക. എന്നാൽ, നോട്ട് നിരോധനം മൂലം സമ്പദ്വ്യവസ്ഥയിലുണ്ടായ മുറിവുകൾ ഇപ്പോൾ കൂടുതൽ വ്യക്തമാണെന്ന് മൻമോഹൻ സിങ് പറഞ്ഞു. ദുർചിന്ത നിമിത്തമുണ്ടായ ദുർവിധിയാണ് നോട്ട് നിരോധനം. അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തു. ഇതിെൻറ ആഘാതം എല്ലായിടത്തം പ്രകടമാണ്. വയസ്, ലിംഗം, മതം, തൊഴിൽ, വർഗം തുടങ്ങിയ ഒരു വ്യത്യാസവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും നോട്ട് നിരോധനം ബാധിച്ചുവെന്നും മൻമോഹൻ വ്യക്തമാക്കി.
ജി.ഡി.പിയിലുണ്ടായ തകർച്ചക്ക് പുറമേ നോട്ട് നിരോധനത്തിന് ശേഷം ചെറുകിട വ്യവസായങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഇനിയും നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ്വ്യവസ്ഥ മുക്തമായിട്ടില്ല. രാജ്യത്തെ തൊഴിലുകളിൽ ഇത് വൻ കുറവ് സൃഷ്ടിച്ചു. സാമ്പത്തിക സാഹസങ്ങൾ സമ്പദ്വ്യവസ്ഥയെ ദീർഘകാലത്തേക്ക് പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.