ജി.എസ്.ടിക്കാലത്തെ സ്കൂൾ വിപണി
text_fieldsസംസ്ഥാനത്ത് വിദ്യാഭ്യാസ വർഷത്തിന് തുടക്കംകുറിക്കാൻ ഇനി മുന്നാഴ്ച മാത്രം. കടുത്ത ചൂടിലും ഇടക്കിടെയുള്ള വേനൽമഴയിലുമൊക്കെയായി സ്കൂൾ വിപണി പതുക്കെ സജീവമായി വരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ സജീവത കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ബാഗും കുടയും നോട്ട്പുസ്തകങ്ങളും പഠനോപകരണങ്ങളുമൊക്കെ വാങ്ങാനായി കുടുംബങ്ങൾ എത്തുന്നതോടെ വിപണി കൂടുതൽ സജീവമാകും. ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽവന്ന ശേഷമുള്ള ആദ്യ സ്കൂൾ വിപണിക്കാലമാണിത്. അതുകൊണ്ടുതന്നെ, ചെറിയ ആശയക്കുഴപ്പങ്ങൾ മിക്ക രംഗത്തുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടിയുെട നിരക്കുകൾ രൂപവത്കരിച്ച ആദ്യഘട്ടത്തിൽ സ്കൂൾ ബാഗിനും മറ്റും 28ശതമാനവും നോട്ട്ബുക്കുകൾക്ക് 18 ശതമാനവും കളറിങ് ബുക്കുകൾക്ക് 12 ശതമാനവുമാണ് നികുതി നിരക്ക് നിശ്ചയിച്ചിരുന്നത്.
എന്നാൽ, ഇത് കുടുംബങ്ങൾക്ക് കനത്ത ഭാരമാകുമെന്ന വിമർശനത്തെ തുടർന്ന് ആദ്യ അവലോകന യോഗത്തിൽതന്നെ നിരക്കുകൾ കുറച്ചു. ഇതനുസരിച്ച് സ്കൂൾ ബാഗുകൾക്ക് 28ൽനിന്ന് 18 ശതമാനമായും നോട്ട്ബുക്കിന് 12 ശതമാനമായും ഇളവ് വരുത്തി. കളറിങ് ബുക്കുകളുടെ ജി.എസ്.ടി എടുത്തുകളയുകയും ചെയ്തു. മുതിർന്ന വിദ്യാർഥികൾക്ക് ഇപ്പോൾ അനിവാര്യ പഠനോപകരണമായി മാറിയിരിക്കുന്ന കമ്പ്യൂട്ടർ പ്രിൻററുകളുടെ നികുതിയും 28 ശതമാനമായാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഇതും പിന്നീട് 18 ശതമാനമായി കുറച്ചു.
അതേസമയം, ബാഗുകൾ അടക്കമുള്ളവക്ക് നേരത്തേ 14 ശതമാനമായിരുന്ന വിൽപന നികുതിയാണ് ഇളവിന് ശേഷവും 18 ശതമാനത്തിൽ നിൽക്കുന്നതെന്ന് വിമർശനമുണ്ട്. വർഷന്തോറുമുള്ള സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം ഇൗ നികുതിവർധനകൂടിയാകുേമ്പാൾ ഇടത്തരം കുടുംബങ്ങളുടെ വിദ്യാഭ്യാസ ബജറ്റ് തെറ്റും.
കൈത്തറിക്കും ഉണർവ്
മുൻ കൊല്ലങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാലയ വർഷാരംഭം കൈത്തറി മേഖലക്കും ഉണർവിെൻറ കാലമാണ്. ഗവ. സ്കൂളുകളിലെ ഏഴാംതരം വരെയുള്ള വിദ്യാർഥികൾക്ക് സർക്കാറിെൻറ ആഭിമുഖ്യത്തിൽ കൈത്തറി യൂനിഫോമുകൾ നൽകുന്ന പദ്ധതിയാണ് കാരണം. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം യൂനിഫോം വിതരണ പദ്ധതിയുണ്ടെങ്കിലും പൂർണമായി കൈത്തറിത്തുണി കൊണ്ടുള്ള യൂനിഫോം വിതരണം ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മിൽ തുണിയാണ് യൂനിഫോമായി നൽകുന്നത്. ഗവ. സ്കൂളുകളിലെ നാലരലക്ഷം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ കൈത്തറി യൂനിഫോം നൽകുന്നത്.
ഇത്രയും വിദ്യാർഥികൾക്ക് ആവശ്യമായ ഷർട്ട്, സ്േകർട്ട്, സ്യൂട്ടിങ് എന്നിവ തയ്ക്കുന്നതിനായി 23 ലക്ഷം മീറ്റർ തുണി വേണ്ടിവരുമെന്നാണ് കണക്ക്. എന്നാൽ, യൂനിഫോം ആവശ്യത്തിനായി 33ലക്ഷം മീറ്റർ തുണി തയാറായിക്കഴിഞ്ഞതായി കൈത്തറി മേഖലയിൽനിന്നുള്ളവർ വിശദീകരിക്കുന്നു. സ്കൂളുകളിൽനിന്ന് കിട്ടുന്ന യൂനിഫോം തുണി കൂടാതെ, അധികവസ്ത്രങ്ങൾക്കായി രക്ഷിതാക്കൾ സ്വന്തംനിലക്ക് തുണി വാങ്ങുന്നതുകൂടി മുന്നിൽകണ്ടാണിത്.
നിലവിൽ 4000 പേരാണ് കൈത്തറി രംഗത്തെ സംരംഭകർ. മുപ്പതിനായിരത്തിലധികംപേർ ഇൗ രംഗംകൊണ്ട് ഉപജീവനം നടത്തുന്നുണ്ട്. വരുംവർഷങ്ങളിൽ കൈത്തറി യൂനിഫോം പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ചാൽ 6000 മുതൽ 7500 സംരംഭകർക്ക് വരെ ഇൗ രംഗത്ത് സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. തൊഴിൽ സാധ്യതയും ഇരട്ടിയാകും. സ്കൂൾ യൂനിഫോം വിതരണ പദ്ധതി, ഒാണക്കാല വിൽപന തുടങ്ങിയവയെല്ലാം ചേർത്താൽ ഇൗരംഗത്തെ ഒാരോരുത്തർക്കും പ്രതിവർഷം 300 ദിവസം ജോലി എന്ന ലക്ഷ്യവും കൈവരിക്കാനാകും.
സ്കൂളുകളും വിപണി
സ്കൂൾ വിപണിയുടെ സാധ്യതകൾ പരാമാവധി പ്രേയാജനപ്പെടുത്താൻ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളും രംഗത്ത്. തങ്ങളുടെ വിദ്യാർഥികൾക്കുള്ള യൂനിഫോം, ഷൂസ്, ബാഗ് തുടങ്ങിയവ സ്വന്തംനിലക്ക് വിൽപനക്ക് എത്തിച്ചാണ് സ്കൂളുകൾ പതിവുപോലെ രംഗത്തിറങ്ങിയിരിക്കുന്നത്. കെ.ജി വിദ്യാർഥികളുടെ മുതൽ മുകളിലേക്കുള്ള മുഴുവൻപേരുടെയും യൂനിഫോം തുണി വിൽപന മുതൽ തയ്യൽ കരാർവരെ സ്കൂളുകളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഒാരോരുത്തരും ചുരുങ്ങിയത് രണ്ട് സെറ്റ് യൂനിഫോം വാങ്ങണമെന്ന് നിർബന്ധം പിടിക്കുന്നുമുണ്ട് പല സ്കൂളുകളും. സ്കൂൾ ഷൂസ് വിൽപനരംഗത്തുള്ള പ്രമുഖ കമ്പനികളുമായി കൈകോർത്ത് പാദരക്ഷാ വിൽപനയും സജീവം. ഒാരോ കൂട്ടിയിൽനിന്ന് മൂവായിരത്തിലധികം രൂപയാണ് സ്കൂളുകൾ യൂനിഫോമിനായി ഇൗടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.