ഒരു മാസം തിരിച്ചടവു മുടങ്ങിയാലും ബാങ്കുകൾ വെളിപ്പെടുത്തണം –സെബി
text_fieldsന്യൂഡൽഹി: ഒരു മാസത്തിനപ്പുറം വായ്പ തിരിച്ചടവ് മുടങ്ങിയാൽ 24 മണിക്കൂറിനകം അക്കാ ര്യം വെളിപ്പെടുത്തണമെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഓഹരി വിപണി നിയന്ത്രണ അതോറിറ്റിയായ സെബിയുടെ നിർദേശം. തിരിച്ചടവ് മുടങ്ങാനുള്ള മുഴുവൻ കാരണ ങ്ങളും ഇതോടൊപ്പം വെളിപ്പെടുത്തണം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് പുതിയ മാനദണ്ഡങ്ങൾ ബാധകം.
വൻകിട കമ്പനികളും കോർപറേറ്റുകളും ബാങ്കുകളിൽനിന്ന് ഭീമമായ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങുന്ന കേസുകൾ വ്യാപകമാവുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ സെബി കർശനമാക്കിയത്. ബാങ്കിങ് രംഗത്ത് സുധാര്യത ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് സെബി തലവൻ അജയ് ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികളോ സ്ഥാപനങ്ങളോ, അനുവദിച്ച വായ്പ തുകയോ അതിെൻറ പലിശയോ അടക്കുന്നതിൽ വീഴ്ച വരുത്തുന്ന കേസുകളാണ് 24 മണിക്കൂറിനകം സെബിയെ അറിയിക്കേണ്ടത്.
അടുത്ത ജനുവരി ഒന്നിന് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ നിർദേശങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ സെബി ബോർഡിൽ അംഗമാണെന്നും അതിനാൽ അവർ അംഗീകരിക്കുമെന്നുമായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.