അസം റിയൽ എസ്റ്റേറ്റിന് ഒാഹരി വിപണിയിൽ വിലക്ക്
text_fieldsന്യൂഡൽഹി: അബിസ് അസം റിയൽ എസ്റ്റേറ്റിനെയും ഡയറക്ടർമാരെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ ഒാഹരി വിപണിയിൽ നിന്ന് വിലക്കി. നാല് വർഷത്തേക്കാണ് വിലക്ക്്. കമ്പനീസ് ആക്ടിെൻറ ലംഘനത്തെത്തുടർന്നാണ് നടപടി. നിക്ഷേപകരിൽനിന്ന് ശേഖരിച്ച പണം തിരികെ നൽകാനും െസബി ആവശ്യപ്പെട്ടു.
കമ്പനി ഡയറക്ടർമാരായ മൊഹമ്മദ് മസീബാർ റഹ്മാൻ, ധൻജിത് ഗായറി, മുൻ ഡയറക്ടർ തിലക് ശർമ എന്നിവരോടാണ് അവരവരുടെ കാലയളവിൽ ശേഖരിച്ച തുക പ്രതിവർഷം 15 ശതമാനം പലിശ സഹിതം തിരികെ നൽകാൻ സെബി ആവശ്യപ്പെട്ടത്. സ്ഥാപനം 2008-2009, 2009-2010 വർഷങ്ങളിൽ 1400 ഒാളം നിേക്ഷപകർക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ റെഡീമബിൾ പ്രിഫറൻസ് ഒാഹരികൾ നൽകിയെന്ന് സെബി നിരീക്ഷിച്ചു.
കമ്പനീസ് ആക്ടിന് കീഴിൽ രജിസ്ട്രാർ ഒാഫ് കമ്പനീസിൽ ഒാഹരികളുടെ വിവരങ്ങളടങ്ങുന്ന രേഖ സമർപ്പിക്കുന്നതിലും അബിസ് അസം റിയൽ എസ്റ്റേറ്റ് വീഴ്ച വരുത്തിയതായി സെബി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.