വ്യാപാരക്രമക്കേട്: സെബിയുടെ അന്വേഷണത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയും കുടുങ്ങി
text_fieldsമുംബൈ: വ്യാപാര ക്രമക്കേട് സംബന്ധിച്ച സെബിയുടെ അന്വേഷണത്തിൽ കുടുങ്ങി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയും. രുപാനി അംഗമായ ഹിന്ദു അൺഡിവൈഡഡ് ഫാമിലി ക്രമക്കേട് നടത്തിയെന്നാണ് സെബിയുടെ കണ്ടെത്തൽ. രുപാനിയുടെ കുടംബത്തോട് 15 ലക്ഷം രൂപ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്. ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമായ സാരംഗ് കെമിക്കലുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപാരത്തിൽ രൂപാനി ക്രമക്കേട് നടത്തിയെന്നാണ് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
2011 ജനുവരി മുതൽ ജൂൺ വരെ നടത്തിയ ഇടപാടുകളിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. 2016 ജൂണിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി രുപാനി ചുമതലയേറ്റെടുത്തത്. രുപാനിയോട് 45 ദിവസത്തിനകം പിഴയടക്കാൻ സെബി നിർദേശിച്ചിട്ടുണ്ട്. ആകെ 22 കമ്പനികൾ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇൗ 22 കമ്പനികൾക്കെല്ലാം കൂടി 6.9 കോടി രൂപ പിഴയായി ചുമത്തിയിട്ടുണ്ട്.
ഗുജറാത്തിൽ തെരഞ്ഞെുടപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ വിഷയമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. വരുംദിവസങ്ങളിൽ പ്രതിപക്ഷം മുഖ്യപ്രചാരണ ആയുധമാക്കുക രുപാനിക്കെതിരായ ആരോപണങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.