രണ്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന്: ധനമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാറിെൻറ രണ്ടാമത്തെ പൊതുബജറ്റ് ഫെബ്രുവരിയിൽ നടക്കാന ിരിക്കെ രാജ്യത്തെ മുഴുവൻ പ്രതീക്ഷയും കേന്ദ്രീകരിച്ചിരിക്കുന്നത് ധനമന്ത്രി നിർമല സീതാരാമനിൽ. ഫെബ്രുവരി ഒന്നിന് നടക്കുന്ന ബജറ്റിൽ സാമ്പത്തികമാന്ദ്യം മറികടക്കാന ുള്ള രക്ഷാമാർഗങ്ങൾ ധനമന്ത്രിയിൽനിന്നുണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവർഷത്തെ നികുതി ഇളവുകൾ ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിൽ കുടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ജൂലൈ അഞ്ചിന് നടന്ന ആദ്യ ബജറ്റിൽ കോർപറേറ്റ് ടാക്സ് കുറക്കുന്നതുൾപ്പെടെയുള്ള രക്ഷാ പാക്കേജുകൾ പ്രഖ്യാപിച്ചെങ്കിൽ അതൊന്നും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായിരുന്നില്ലെന്നാണ് പിന്നീട് ലഭിച്ച സൂചനകൾ.
കൂടാതെ, ആ വർഷം രാജ്യത്തെ ആഭ്യന്തര മൊത്ത വരുമാനം ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലേക്കു പതിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിനിടയിൽ ഏറ്റവും രൂക്ഷമായ സ്ഥിതിയിലേെക്കത്തി. ധനക്കമ്മി 1.45 ലക്ഷം കോടിയായി ഉയർന്നു. തുടർന്ന് സെപ്റ്റംബറിൽ റിയൽ എസ്റ്റേറ്റ്, വൈദ്യുതി വാഹനം, ഹോട്ടൽ വ്യവസായം, ഡയമണ്ട് നിർമാണം, ഔട്ട്ഡോർ കേറ്ററിങ് തുടങ്ങിയ മേഖലകൾക്ക് ചരക്കു സേവന നികുതിയിൽ (ജി.എസ്.ടി) വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലംകണ്ടിട്ടില്ല.
വികസന സൗഹൃദം ഭാവി കേന്ദ്രീകൃതം എന്ന ആശയം മുൻനിർത്തി അവതരിപ്പിച്ച ബജറ്റിൽ കോർപറേറ്റ് നികുതി 10 മുതൽ 25.17 ശതമാനം വരെയാണ് കുറച്ചത്. നിലവിലുള്ള കമ്പനികൾക്ക് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായും 2019 ഒക്ടോബർ ഒന്നിനും 2023 മാർച്ച് 31 മുമ്പും ആരംഭിക്കാനിരിക്കുന്ന ഉൽപന്ന നിർമാണ കമ്പനികൾക്ക് 25ൽനിന്ന് 15 ശതമാനമായും നികുതി ഇളവ് പ്രഖ്യാപിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി നികുതി ഇളവുകളും പ്രഖ്യാപിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
അതേസമയം, 2-5 കോടി വരുമാനമുള്ള വ്യക്തികളുടെ ആദായ നികുതി 35.88 ശതമാനത്തിൽനിന്ന് 39 ശതമാനമായി ഉയർത്തിയത് തിരിച്ചടിയായി. അഞ്ചു കോടിക്കു മുകളിലുള്ളവർക്ക് നികുതി 42.7 ശതമാനമാക്കിയാണ് ഉയർത്തിയത്. അതേസമയം, സ്റ്റാർട്ടപ്പുകൾക്ക് ചുമത്തിയിരുന്ന എയ്ഞ്ചൽ നികുതി പിൻവലിച്ചിരുന്നു.
പുതിയ രീതികൾ പലതും പരീക്ഷിച്ചെങ്കിലും കാര്യമായ പുരോഗതി ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ ആശയങ്ങൾക്കും വ്യവസായ സൗഹൃദ നയങ്ങൾക്ക് ധനമന്ത്രി രൂപംനൽകുമെന്നാണ് വ്യവസായലോകത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.