കേരളത്തിെൻറ മുഖച്ഛായ മാറ്റാൻ ‘സെക്യുറ സെൻററുകൾ’
text_fields
റിയൽ എസ്റ്റേറ്റ് മേഖലയിൽ കുറഞ്ഞ കാലംകൊണ്ട് വിജയചരിത്രം കുറിച്ച കോഴിക്കോട് ആസ്ഥാനമായ ‘സെക്യുറ ഗ്രൂപ്്’ റീെട്ടയിൽ മേഖലയിൽ കേരളത്തിെൻറ ചെറുപട്ടണങ്ങള ിൽ ‘അയൽപക്ക ഷോപ്പിങ് സെൻററുകൾ’ ആരംഭിക്കുന്നു. വൻനഗരങ്ങളിലെ കൂറ്റൻ മാളുകളു ടെ സൗകര്യം പുനരാവിഷ്കരിച്ച് ചെറുപട്ടണങ്ങൾക്കുകൂടി ലഭ്യമാക്കുകയെന്ന ആശയമാണ് ‘സെക്യുറ സെൻററുകൾ’ എന്നറിയപ്പെടുന്ന ചെറു ഷോപ്പിങ് മാളുകളിലൂടെ യാഥാർഥ്യമാക്കു ന്നത്. കണ്ണൂരിൽ തുടക്കമിടുന്ന ഇൗ സംരംഭം താമസിയാതെ കേരളത്തിലെ എല്ലാ മുനിസിപ്പാലി റ്റികളിലും തുടങ്ങാനാണ് സെക്യുറ ഡെവലപ്പേഴ്സ് ലക്ഷ്യമിടുന്നത്.
കോഴിക്കോട്ടെ ‘ഫ ോക്കസ് മാളി’ലൂടെ മാൾ എന്ന ആശയം കേരളത്തിൽ ആദ്യമായി പ്രാവർത്തികമാക്കുന്നതിന് ചുക്കാൻ പിടിച്ച എം.എ. മെഹബൂബ് ആണ് പുതിയ പദ്ധതിയുടെയും പിറകിൽ.
സെക്യുറയുടെ പ്രത്യേകത
അഞ്ചു മുതൽ 15 കിലോ മീറ്റർ വരെ ചുറ്റളവിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഒാരോ സെൻററുകളും പ്രവർത്തിക്കുക. പ്രശസ്തമായ ബ്രാൻഡുകളും പ്രാദേശിക ബ്രാൻഡുകളും സമന്വയിപ്പിച്ചുള്ള റീെട്ടയിൽ ഷോറൂമുകളാകും ഉണ്ടാകുക. കണ്ണൂരിൽ ഒരുങ്ങുന്നത് 2.25 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ്. മൾട്ടിപ്ലക്സ്, ഫുഡ്കോർട്ട്, ഫാഷൻ സ്റ്റോർ, സൂപ്പർമാർക്കറ്റ് തുടങ്ങിയവ സെക്യുറ സെൻററുകളിലുണ്ടാകും. ഏകദേശം 100-120 കോടി രൂപ നിക്ഷേപം ആവശ്യമുള്ള ഇൗ സംരംഭത്തിൽ സെൻററുകൾ തുടങ്ങാൻ അനുയോജ്യമായ സ്ഥലത്തിെൻറ ഉടമകൾക്കും പങ്കാളിയാവാം. വലിയ നഗരങ്ങളുടെ ശാപമായ പാർക്കിങ് പ്രശ്നങ്ങൾക്കും നഗരത്തിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന സെക്യുറ സെൻററുകൾ പരിഹാരമാണ്. ബെൻടെൽ എന്ന ദക്ഷിണാഫ്രിക്കൻ ആർക്കിടെക്റ്റ് കമ്പനിയാണ് സെക്യുറ സെൻററുകൾ രൂപകൽപന ചെയ്യുന്നത്.
സംരംഭ സാധ്യത
ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 3.4 ശതമാനം മാത്രം ഉൾക്കൊള്ളുന്ന കേരളത്തിലാണ് ഉപഭോഗത്തിെൻറ 10 ശതമാനവും. മാത്രമല്ല, കേരളത്തിെൻറ ജനസംഖ്യയിൽ 34 ശതമാനം വരുന്ന യുവാക്കളാണ് 70 ശതമാനം കുടുംബത്തിെൻറയും വരുമാന സ്രോതസ്സ്. ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റുമായി കൈയയച്ച് ചെലവിടുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലുമാണ്. മലയാളികൾ ബ്രാൻഡ് അവബോധത്തിലും മറ്റേത് ജനതയേക്കാളും മുന്നിലാണ്. 90ൽ അധികം മുനിസിപ്പാലിറ്റികൾ കേരളത്തിലുണ്ട്. ഇവയിൽ ഓരോന്നിലും ഇത്തരം വ്യാപാര സംരംഭത്തിനുള്ള സാധ്യത ഏറെയാണ്. കണ്ണൂർ, പെരിന്തൽമണ്ണ, പെരുമ്പാവൂർ, എന്നിവക്ക് പിറകെ കൊല്ലം, വടകര, പാലക്കാട്, കാസർകോട്, കോട്ടയം എന്നിവിടങ്ങളിലും സെക്യുറ സെൻററുകൾ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
സെക്യുറ ഡെവലപ്പേഴ്സ്
പ്രമുഖ ബിൽഡർമാരായ ഹൈലൈറ്റ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ മുൻ എം.ഡിയായ എം.എ. മെഹബൂബ് 10 വർഷം മുമ്പാണ് സെക്യുറ ഇൻവെസ്റ്റ്മെൻറ് ഐ.എം.സി എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. 20 വർഷത്തിലേറെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തന പരിചയമുള്ള ഇദ്ദേഹത്തിന് റീട്ടെയിൽ മേഖലയിലും അനുഭവ പരിജ്ഞാനമുണ്ട്. കോഴിക്കോെട്ട ഫോക്കസ് മാളിലുടെയും ഹൈലൈറ്റ് മാളിലൂടെയും നിരവധി രാജ്യാന്തര ബ്രാൻഡുകളെ കേരളത്തിലെത്തിക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ്. കമ്പനി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എം.എ. മെഹബൂബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കാലിക്കറ്റ് ചാപ്റ്റർ ചെയർമാനായിരുന്നു. ക്രെഡായ് കോഴിക്കോട് പ്രസിഡൻറായും മലബാർ ചേംബർ ഓഫ് കോമേഴ്സിെൻറ ഓണററി സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ക്രെഡായ് സംസ്ഥാന ട്രഷറർ ആണ്.
ശരിഅത്ത് രീതികൾ അനുസരിച്ച് പ്രവർത്തിക്കുന്ന സെക്യുറ ഇൻവെസ്റ്റ്മെൻറിെൻറയും എം.ഡിയാണ്. സെബി രജിസ്ട്രേഷൻകൂടിയുള്ള കേരളത്തിലെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് തുടങ്ങിയത് സെക്യൂറ ഗ്രൂപ് ആണ്.
സെബി രജിസ്ട്രേഷനും ഒപ്പം ശരിഅത്ത് നിയമങ്ങൾക്കും അനുസൃതമായ നിക്ഷേപങ്ങൾ നടത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ റിയൽ എസ്റ്റേറ്റ് ഫണ്ട് ആണ് സെക്യൂറയുടേത്.
സ്റ്റാർട്ടപ് ഫണ്ട് തുടങ്ങുന്നതിനുള്ള രജിസ്േട്രഷൻ നടപടിക്രമങ്ങൾ നടന്നുവരുകയാണ്.നേരേത്ത ഹൈലൈറ്റ് ബിൽഡേഴ്സിൽ ഡയറക്ടർമാരായിരുന്ന കെ.പി. നൗഷാദ്, ഹാരിസ് സി.എം. എന്നിവരും സെക്യുറ ഡെവലപ്പേഴ്സിെൻറ ഡയറക്ടർമാരാണ്. ചാർട്ടേർഡ് അക്കൗണ്ടൻറായ ഹാമിദ് ഹുസൈൻ കെ.പി ആണ് മറ്റൊരു ഡയറക്ടർ.
സെക്യുറ ഐ.എം.സി ഡയറക്ടർമാരും പ്രമുഖ ബിസിനസ് കൺസൾട്ടൻറുമാരുമായ ടിനി ഫിലിപ്, സദ്ഭാവന ഗ്രൂപ് സി.ഇ.ഒ കെ.ഇ. ഹാരിഷ് എന്നിവരും സെക്യുറ ഡെവലപ്പേഴ്സിെൻറ പ്രമോട്ടർമാരും ഓഹരിയുടമകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.