Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതുടർച്ചയായ രണ്ടാം...

തുടർച്ചയായ രണ്ടാം ദിവസവും നേട്ടം നിലനിർത്തി വിപണി; സെൻസെക്​സ്​ 1800 പോയിൻറ്​ ഉയർന്നു

text_fields
bookmark_border
sensex
cancel

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്​സ്​ 1,861.75 പോയ ിൻറ്​ നേട്ടത്തോടെ 28,535.78ൽ​ ക്ലോസ്​ ചെയ്​ത്​. 7 ​ശതമാനം നേട്ടമാണ്​ സെൻസെക്​സിൽ ഉണ്ടായത്​. നിഫ്​റ്റി 516 പോയിൻറ്​ ഉയർന്ന്​ 8,317.85 പോയിൻറിലെത്തി.

റിലയൻസ്​ ഇൻഡസ്​ട്രീസ്​ പോലുള്ള ഓഹരികൾ വൻതോതിൽ ആളുകൾ വാങ്ങിയതാണ്​ വിപണിയിൽ നേട്ടമുണ്ടാകാനുള്ള പ്രധാന കാരണം. അതേസമയം, വരും ദിവസങ്ങളിൽ വിപണി നേട്ടം നില നിർത്തില്ലെന്ന സൂചനകളാണ്​ വിദഗ്​ധർ നൽകുന്നത്​. കോവിഡ്​ 19 വൈറസ്​ ബാധ സംബന്ധിച്ച ആശങ്കകൾ തന്നെയാണ്​ വിപണിക്ക്​ വരും ദിവസങ്ങളിലും തിരിച്ചടിയാവുക​.

റിലയൻസിന്​ പുറമേ എച്ച്​.ഡി.എഫ്​.സി ബാങ്ക്​, കോട്ടക്​ മഹീന്ദ്ര ബാങ്ക്​ എന്നീ കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കി. കോവിഡ്​ 19യെ നേരിടാൻ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന നിർമ്മലാ സീതാരാമ​​െൻറ പ്രസ്​താവനയും വിപണിക്ക്​ കരുത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssensexniftymalayalam news
News Summary - Sensex and nifty-Business news
Next Story