Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവൈറസ്​ ബാധിച്ച്​...

വൈറസ്​ ബാധിച്ച്​ ഇന്ത്യൻ വിപണി; നിഫ്​റ്റിയിലും സെൻസെക്​സിലും വൻ നഷ്​ടം

text_fields
bookmark_border
sensex
cancel

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധയിൽ വൻ തകർച്ചയെ അഭിമുഖീകരിച്ച്​ ഇന്ത്യൻ ഒാഹരി വിപണി. ബോംബെ സൂചിക സെൻസെക്​സിൽ 1,775 പോയിൻറി​​െൻറ ഇടിവ്​ രേഖപ്പെടുത്തി. നിഫ്​റ്റി 8100 പോയിൻറിന്​ താഴെ പോയി.

2016ന്​ ശേഷം ഇതാദ്യമായാണ്​ നിഫ്​റ്റി ഇത്രയും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നത്​. ആഗോള വിപണികളിലുണ്ടായ വിൽപന സമ്മർദമാണ്​ ഇന്ത്യൻ വിപണിയേയും സ്വാധീനിച്ചത്​. കോറോണ വൈറസ്​ ബാധ സംബന്ധിച്ച ആശങ്ക തന്നെയാണ്​ ആഗോളവിപണികളിലെ വിൽപന സമ്മർദത്തിന്​ കാരണം.

നിഫ്​റ്റിയുടെ ബാങ്കിങ്​ ഇൻഡക്​സ്​ 8.59 ശതമാനം ഇടിഞ്ഞു. നിഫ്​റ്റിയിലെ എല്ലാ സെക്​ടറുകളും നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​. ഭാരതി എയർടെൽ, ബജാജ്​ ഫിനാൻസ്​, ഭാരത്​ പെട്രോളിയം, കോട്ടക്​ മഹീന്ദ്ര ബാങ്ക്​ എന്നിവ 12.04 ശതമാനം മുതൽ 17.04 ശതമാനം വരെ നഷ്​ടം രേഖപ്പെടുത്തി.

ഏഷ്യയിലെ മറ്റ്​ വിപണികളും നഷ്​ടത്തിലാണ്​. ദക്ഷിണകൊറിയയിലെ കോസ്​പി, ഹോ​​േങ്കാങ്ങിലെ ഹാങ്​ സാങ്​, ജക്കാർത്തയിലെ കോംപോസൈറ്റ്​ തുടങ്ങിയവയെല്ലാം നഷ്​ടത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssensexniftymalayalam news
News Summary - Sensex and nifty tanks-Business news
Next Story