ഓഹരി വിപണിയിൽ 60 സെക്കൻഡിൽ നിക്ഷേപകർക്ക് നഷ്ടമായത് 4 ലക്ഷം കോടി
text_fieldsമുംബൈ: വൻ തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണികൾ വെള്ളിയാഴ്ച അഭിമുഖീകരിക്കുന്നത്. സെൻസെക്സ് 1,459 നഷ്ടത്തോടെയാ ണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റി 10,900 പോയിൻറിന് താഴെ പോകുന്നതിനും വിപണി സാക്ഷിയ ായി. വ്യാപാരത്തിനിടെ 60 സെക്കൻഡിനുള്ളിൽ 4.42 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 147.59 ലക്ഷം കോടിയിൽ നിന്ന് 143.17 ലക്ഷം കോടിയായി ചുരുങ്ങി.
ബാങ്കിങ് സ്റ്റോക്കുകളാണ് വൻ തകർച്ച അഭിമുഖീകരിച്ചത്. യെസ് ബാങ്ക്, ഇൻഡസ്ലാൻഡ് ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെയെല്ലാം ഓഹരികൾക്ക് നഷ്ടം നേരിട്ടു. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അൾട്രടെക്, എൽ&ടി തുടങ്ങിയ കമ്പനികൾക്കെല്ലാം മൂന്ന് മുതൽ ആറ് ശതമാനം നഷ്ടം നേരിട്ടു.
കോവിഡ്-19 സംബന്ധിച്ച ആശങ്കകൾ മൂലം ആഗോള വിപണികളെല്ലാം പ്രതിസന്ധിയിലാണ്. ദലാൽ സ്ട്രീറ്റിലും ഇത് പ്രതിഫലിക്കുകയായിരുന്നു. ഇതിെനാപ്പം യെസ് ബാങ്ക് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ഇന്ത്യൻ വിപണിയുടെ തകർച്ചക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.